തോമസ് ബ്രഡാറിക് ചെന്നൈയിൻ കോച്ച്
text_fieldsചെന്നൈ: മുൻ ജർമൻ ഫുട്ബാളർ തോമസ് ബ്രഡാറിക്കിനെ ഐ.എസ്.എൽ ടീമായ ചെന്നൈയിൻ എഫ്.സി മുഖ്യപരിശീലകനായി നിയമിച്ചു. താൽക്കാലിക കോച്ച് സയ്യിദ് സാബിർ പാഷക്ക് പകരക്കാരനായാണ് ജർമനിയിലെയടക്കം വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് പരിചയമുള്ള ബ്രഡാറിക് എത്തുന്നത്.
എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ദേശീയ ജഴ്സിയണിഞ്ഞ ഇദ്ദേഹം ബുണ്ടസ് ലീഗയിലെ സജീവസാന്നിധ്യമായിരുന്നു. ബയെർ ലെവർകൂസന് വേണ്ടിയാണ് ഏറ്റവുമധികം കളിച്ചത്. പത്തിലധികം ടീമുകളുടെ കോച്ചുമായി. മുഖ്യപരിശീലകനെന്ന നിലയിൽ 75ൽ 50 വിജയവും 15 സമനിലയുമെന്ന മികച്ച കരിയർ റെക്കോഡുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.