ക്രിസ്റ്റ്യാനോ റൊണാൾഡോ ചെൽസിയിൽ എത്തുമായിരുന്നു, അവർ സംസാരിച്ചിരുന്നില്ലെങ്കിൽ!
text_fieldsചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന അതിയായ ആഗ്രത്തിൽതന്നെയാണ് ഇപ്പോഴും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്‍റെ ഏജന്‍റുമാർ പല കബ്ലുകളുമായി സംസാരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇതിനിടെ ശമ്പളം പോലും വെട്ടികുറക്കാൻ താരം തയാറായതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അവസാന രണ്ടു കളികളിലും ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോക്ക് പരിശീലകൻ ടെൻ ഹാഗ് ഇടംനൽകിയിരുന്നില്ല. ക്ലബ് വിടാനുള്ള തീരുമാനത്തിൽ താരം ഉറച്ചുനിൽക്കുന്നതിനാൽ അവിടെയും കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. താരത്തിനെ ക്ലബിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ ക്ലബുകളിലൊന്ന് ചെൽസിയായിരുന്നു.
ചർച്ചകൾ അന്തിമഘട്ടത്തിലെത്തുകയും ചെയ്തതാണ്. ഫുട്ബാളിന്‍റെ ആഗോള ബ്രാൻഡായി മാറിയ 37കാരനുമായി കരാറിലെത്താൻ ക്ലബ് ഉടമ ടോഡ് ബോഹ്‌ലിക്കും പൂർണ സമ്മതം. എന്നാൽ, ക്ലബ് പരിശീലകൻ തോമസ് ടുച്ചലും യുനൈറ്റഡിന്‍റെ മുൻ ഇടക്കാല മാനേജർ റാൽഫ് റാങ്നിക്കും തമ്മിലുള്ള സംഭാഷണത്തോടെയാണ് താരത്തെ വാങ്ങാനുള്ള നീക്കം അവസാനിപ്പിച്ചത്.
അതുവരെ റൊണാൾഡോയുടെ സാന്നിധ്യം ക്ലബിന്‍റെ ആക്രമണത്തിന് കരുത്തുപകരുമെന്ന വിശ്വാസത്തിൽ തന്നെയായിരുന്നു ചെൽസി മാനേജ്മെന്‍റ്. റാങ്നിക്കിന്‍റെ ഉപദേശത്തെ തുടർന്നാണ് ടുച്ചൽ കരാറിനെ എതിർത്തതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ മെയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഴിവിൽ റാങ്നിക് അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.