'ഇനി ജർമൻ ടീമിനൊപ്പമില്ല'; 31ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ടോണി ക്രൂസ്
text_fieldsമ്യൂണിക്: യൂറോ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ജർമൻ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ടോണി ക്രൂസ്. 106 മത്സരങ്ങളിൽ ജർമൻ കുപ്പായമണിഞ്ഞ ക്രൂസ് 31ാം വയസ്സിലാണ് കളിമതിയാക്കുന്നത്. 2010ൽ ജർമൻ കുപ്പായത്തിൽ അരങ്ങേറിയ ക്രൂസ് 2014 ലോകകപ്പ് ജേതാക്കളായ ജർമൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു. മധ്യനിരയിൽ കളിമെനയുന്ന ക്രൂസ് ജർമനിക്കായി 17 ഗോളുകൾ കുറിച്ചിട്ടുണ്ട്.
''109 അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഞാൻ യൂറോകപ്പും കൂടി കരിയറിൽ ചേർക്കണമെന്ന് ആഗ്രഹിച്ചിരുന്നു. യൂറോകപ്പിന് ശേഷം വിരമിക്കണമെന്ന് ഏറെക്കാലം മുേമ്പയെടുത്ത തീരുമാനമാണ്. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഞാനുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നു.
പ്രധാനകാരണം അടുത്ത വർഷങ്ങളിൽ റയൽ മാഡ്രിഡിനൊപ്പമുള്ള പ്രകടനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ്. ഒരു ഭർത്താവും അച്ഛനും എന്ന നിലയിൽ ഭാര്യക്കും മൂന്നുകുട്ടികൾക്കുമൊപ്പം ഉണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
ഇത്രയം കാലം ജർമൻ ജഴ്സിയണിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അഭിമാനത്തോടും അഭിനിവേശേത്താടും കൂടിയാണ് ഞാൻ കളിച്ചിരുന്നത്. എനിക്കായ് ആർത്തുവിളിക്കുകയും പിന്തുണക്കുകയും ചെയ്തവരോട് നന്ദി പറയുന്നു. വിമർശനങ്ങൾകൊണ്ട് എനിക്ക് പ്രചോദനം നൽകിയവർക്കും നന്ദി. എന്നിൽ വിശ്വാസമർപ്പിച്ച കോച്ച് ജൊവാകിം ലോയ്വിന് നന്ദിയർപ്പിക്കുന്നു. പുതുതായി ചുമതലയേറ്റെടുത്ത ഹാൻസി ഫ്ലിക്കിന് ആശംസകൾ നേരുന്നു'' - ക്രൂസ് വിരമിക്കൽ കുറിപ്പിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.