Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ ചാമ്പ്യൻസ്​ ലീഗിലെ ബെസ്​റ്റ്​ ഗോൾ മെസ്സിയുടേത്​? യുവേഫയെ ചോദ്യം ചെയ്​ത്​ ആരാധകർ
cancel
Homechevron_rightSportschevron_rightFootballchevron_rightഈ ചാമ്പ്യൻസ്​ ലീഗിലെ...

ഈ ചാമ്പ്യൻസ്​ ലീഗിലെ ബെസ്​റ്റ്​ ഗോൾ മെസ്സിയുടേത്​? യുവേഫയെ ചോദ്യം ചെയ്​ത്​ ആരാധകർ

text_fields
bookmark_border

കോവിഡ്​ കാലത്തെ ​ചാമ്പ്യൻസ്​ ലീഗിൽ 8-2ന്​ ബയേൺമ്യൂണിക്കിനോട്​ തോറ്റ്​​ ബാഴ്​സലോണ തകർന്നു തരിപ്പണമായപ്പോൾ, തോൽവിയുടെ ചൂണ്ടു വിരൽ നീണ്ടത്​ ക്യാപ്​റ്റൻ ലയണൽ മെസ്സിക്കു നേരെയായിരുന്നു​. ആ തോൽവിക്കൊടുവിൽ, മാനേജ്​മെൻറി​െൻറ നിലപാടുകളിൽ അസംതൃപ്​തനായി ക്യാപ്​റ്റൻ സ്പാനിഷ്​ ലീഗുതന്നെ വിടാനുള്ള ഒരുക്കത്തിലാണ്​. നാണക്കേടുമായിട്ടാണ്​ മെസ്സി ലിസ്​ബണിൽ നിന്ന്​ മടങ്ങിയതെങ്കിലും എല്ലാ ടൂർണമെൻറുകളിലുമെന്നപോലെ ഒരു കൈയൊപ്പുമായാണ്​ അർജൻറീനൻ താരം ടൂർണമെൻറ്​ വിട്ടത്​.

ഈ ചാമ്പ്യൻസ്​ ലീഗിലെ മികച്ച പത്തുഗോളുകളിൽ 'ബെസ്​റ്റ്​ ഗോൾ' എന്ന നേട്ടമാണ്​ മെസ്സി കൈവരിച്ചത്​. യുവേഫ ഉന്നത സമിതിയാണ്​​ നാപോളിക്കെതിരെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മെസ്സി നേടിയ ഗോൾ തെര​ഞ്ഞെടുത്തത്​.

എന്നാൽ, ഈ ബഹുമതിക്ക്​ മെസ്സിയേക്കാൾ അർഹരായത്​ യുവൻറസി​െൻറ ഡഗ്ലസ്​ കോസ്​റ്റ, അജാക്​സി​െൻറ അകീം സിയാക്ക്​, ലീപ്​സിഗി​െൻറ മാർഷ്യൽ സാബിറ്റ്​സർ, ബയേൺ മ്യൂണിക്കി​െൻറ സെർജ്​ നെബ്​റി എന്നിവരിൽ ഒരാളായിരുന്നുവെന്നാണ്​ ഫുട്​ബാൾ ആരാധകർ പ്രതികരിക്കുന്നത്​. ഏതായാലും സമൂഹ മാധ്യമങ്ങളിൽ നല്ല ചർച്ചക്ക്​ വഴിയൊരുക്കിയിട്ടുണ്ട്​ യുവേഫയുടെ തീരുമാനം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions LeagueLionel MessiChampions League 2020
Next Story