‘വാർ’ ഉഷാറാകും.....
text_fieldsകാസർകോട്: തൃക്കരിപ്പൂർ, ഇവിടം ഫുട്ബാളാണ് ലഹരി. ചങ്കിലെ ചോരപോലെ അലിഞ്ഞുചേർന്നത്. അതുകൊണ്ടുതന്നെയാണ് ഈ കാലാവസ്ഥയിലും ഗാലറി നിറഞ്ഞുകവിയുന്നത്.
രാവേറെ ചെന്നാലും പകലാക്കിമാറ്റാൻ തൃക്കരിപ്പൂരിന്റെ ഫുട്ബാൾ മൈതാനങ്ങൾക്കാകും. ഫുട്ബാൾ ടൂർണമെന്റുകളെ അടയാളപ്പെടുത്തിയ ടൗൺ എഫ്.സി തൃക്കരിപ്പൂരാണ് ആതിഥേയർ. ഖാൻ സാഹിബ് മെമോറിയൽ എസ്.എഫ്.എ അംഗീകൃത മൂന്നാമത് സെവൻസ് ഫുട്ബാൾ മാമാങ്കത്തിന് തൃക്കരിപ്പൂരിൽ വിസിലൂതിക്കഴിഞ്ഞു.
വ്യത്യസ്തകൾ ഏറെ.....
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വിഡിയോ അസിസ്റ്റന്റ് റഫറി അഥവാ വാർ സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ഖാൻ സാഹിബ് മെമോറിയൽ ഫുട്ബാൾ വ്യത്യസ്തമാകുന്നത്. മത്സരങ്ങൾ തീപാറുമ്പോൾ വിധിനിർണയത്തിൽ പാളിച്ചകളുണ്ടാകാൻ പാടില്ലല്ലോ...അങ്ങനെ ‘വാർ സിസ്റ്റം’ വന്നു.
എന്താണ് ‘വാർ സിസ്റ്റം’ ?
നിർണായഘട്ടങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ഓൺഫീൽഡ് റഫറിമാരെ സഹായിക്കും. വാർ തുടർച്ചയായി കളി നിരീക്ഷിക്കുകയും റഫറിയെ സ്വയമേവ ജാഗ്രതപ്പെടുത്തുകയും ചെയ്യും. സാങ്കേതിക സഹായത്തോടെയുള്ള ഒഫീഷ്യേറ്റിങ് സംവിധാനമാണിത്. ഓൺഫീൽഡ് റഫറി ഒരു തീരുമാനമെടുത്തതിനുശേഷമേ വാർ പരിശോധന ആവശ്യപ്പെടാൻകഴിയുള്ളൂ. അതേസമയം, ഏത് സാഹചര്യത്തിലും അന്തിമതീരുമാനം ഓൺ ഫീൽഡ് റഫറിയുടേതാണ്. ടൂർണമെന്റിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ‘വാർ സിസ്റ്റം’ ഫുൾ സപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.