ട്രാൻസ്ഫർ ജാലകം അടച്ചു; അവസാന ദിനം നാല് താരങ്ങളെ സ്വന്തമാക്കി യുനൈറ്റഡ്
text_fieldsലണ്ടൻ: അപ്രതീക്ഷിത നീക്കങ്ങളോ അവസാന മണിക്കൂറിലെ അട്ടിമറികളോ ഇല്ലാതെ ട്രാൻസ്ഫർ ജാലകത്തിെൻറ 'ഡെഡ്ലൈൻ ഡേ' അവസാനിച്ചു. ഗോളടിക്കാൻ ശേഷിയുള്ള സ്ട്രൈക്കറെ തപ്പിനടന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് പി.എസ്.ജി വിട്ട ഉറുഗ്വൻ വെറ്ററൻ എഡിൻസൺ കവാനിയെ സ്വന്തമാക്കി താൽക്കാലിക ആശ്വാസം നേടി. അത്ലറ്റികോ മഡ്രിഡിെൻറ മധ്യനിരക്കാരൻ തോമസ് പാർടെയെ ടീമിലെത്തിച്ച ആഴ്സനലിെൻറ നീക്കത്തോടെയാണ് വേനൽക്കാല ട്രാൻഫർ വിൻഡോ അടച്ചത്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ലീഗുകളിൽനിന്നും കളിക്കാരെ സ്വന്തമാക്കാനുള്ള വിൻഡോയാണ് തിങ്കളാഴ്ച അർധരാത്രിയോടെ സമാപിച്ചത്. അതത് ലീഗുകളിലെ ആഭ്യന്തര ട്രാൻസ്ഫർ ഒക്ടോബർ 16 വരെ തുടരും. അതേസമയം, പ്രീമിയർ ലീഗിൽ ക്ലബുകൾ തമ്മിലുളള കരാറും അവസാനിച്ചു. അവസാന ദിനത്തിലെ പ്രധാന ട്രാൻസ്ഫറുകൾ. കവാനി, ഉറുഗ്വായ് കൗമാരതാരം ഫകുൻഡോ പെലിസ്ട്രി, അത്ലാൻഡയുടെ കൗമാരതാരം അമഡ് ട്രവോർ എന്നിവർ ഉൾപ്പെടെ നാലുപേരെ ഒറ്റദിനം ടീമിലെത്തിച്ച യുനൈറ്റഡാണ് 'ഡെഡ്ലൈൻ ഡേ'യിൽ കോളടിച്ചത്.
തോമസ് പാർടെ: അത്ലറ്റികോ മഡ്രിഡിൽനിന്ന് ആഴ്സനലിലേക്ക്. 50ദശലക്ഷം പൗണ്ടിനാണ് ട്രാൻസ്ഫർ. ഘാനക്കാരനായ 27കാരൻ അഞ്ചുവർഷമായി അത്ലറ്റികോ മധ്യനിരയിലെ സാന്നിധ്യം.
എഡിൻസൺ കവാനി: പി.എസ്.ജിയിൽനിന്നും ഫ്രീ ഏജൻറായി മാഞ്ചസ്റ്റർ യുനൈറ്റഡിൽ. ഒരുവർഷം കൂടി നീട്ടാമെന്ന ഉപാധിയിൽ ഒരുവർഷത്തെ കരാർ. ഏഴ് സീസണിലായി പി.എസ്.ജിയുടെ ഗോൾമെഷീനായിരുന്നു ഇൗ33കാരൻ.
അല്സ് ടെലെസ്: എഫ്.സി പോർടോയിൽ നിന്നും മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്. 15.4 ദശലക്ഷം പൗണ്ട്. നാലുവർഷത്തെ കരാറിലാണ് 27കാരനായ ലെഫ്റ്റ്ബാക്കിെൻറ മാറ്റം.
തിയോ വാൽകോട്ട്: എവർട്ടനിൽനിന്നും സതാംപ്ടനിലേക്ക് വായ്പയായി. 31കാരനായ വാൽകോട്ടിന് തെൻറ പഴയ ടീമിലേക്കുള്ള തിരിച്ചുപോക്കാണ്.
ഫ്രെഡറികോ ചിയേസ: ഫിയോറെൻറിനയിൽ നിന്നും യുവൻറസിലേക്ക്. 50 ദശലക്ഷം യൂറോ ഫീ. രണ്ടുവർഷ ലോണിലാണ് 22കാരനായ വിങ്ങറുടെ മാറ്റം.
ക്രിസ് സ്മാളിങ്: മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് എ.എസ് റോമയിലേക്ക്. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരത്തെ ഇക്കുറി റോമ 18.1 മില്യൺ പൗണ്ടിന് സ്വന്തമാക്കി. സെൻറർ ബാക്കിൽ മികച്ചതാരമാണ് ഇൗ 30കാരൻ.
ഫകുൻഡോ പെലിസ്ട്രി: പെനറോളിൽനിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്. ഉറുഗ്വായിൽ നിന്നാണ് 18കാരൻ യുനൈറ്റഡിലെത്തുന്നത്.
ഡാനിലോ പെരേര: പോർടോയിൽനിന്ന് പി.എസ്.ജിയിലേക്ക്.
ഡഗ്ലസ് കോസ്റ്റ: യുവൻറസിൽ നിന്നും ബയേൺ മ്യൂണികിലേക്ക്. ഒരു സീസൺ ലോൺ.
ജസ്റ്റിൻ ക്ലൂവെർട്: റോമയിൽനിന്ന് ലൈപ്സിഷിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.