യു.എ.ഇയുടെ ആദ്യ ലോകകപ്പ് ഫുട്ബോള്‍ ഓർമക്ക് 33 വയസ്
text_fieldsയു.എ.ഇയുടെ ആദ്യ ലോകകപ്പ് അരങ്ങേറ്റത്തിന് 33 വയസ് തികയുകയാണ്. 1990 ഇറ്റാലിയ ലോകകപ്പിലാണ് ഏഷ്യയിലെ മുന്‍ നിരക്കാരായ ഈ അറബ് രാജ്യം ആദ്യമായി പന്തു തട്ടിയത്. കരുത്തരായ ജര്‍മനി, യുഗോസ്ലാവ്യ, കൊളംബിയ ഉള്‍പെട്ട ഡി, മരണ ഗ്രൂപ്പിലായിരുന്നു സ്ഥാനം. അവസാന സ്ഥാനക്കാരായെങ്കിലും രണ്ട് കിടിലന്‍ ഗോളുകളുടെ ഓർമയുമായാണ് ടീം മടങ്ങിയത്. അന്നത്തെ ചാംപ്യന്മാരായ ജര്‍മനിക്ക് എതിരെ മിഡ്ഫീല്‍ഡര്‍ ഖാലിദ് ഇസ്മായില്‍ മുബാറക് ജർമന്‍ പെനാല്‍റ്റി ബോക്സിന്റെ ഇടത് വശത്ത് നിന്നും തൊടുത്ത കാര്‍പറ്റ് ഷോട്ടിന് മുന്നില്‍ ജര്‍മ്മന്‍ കീപ്പര്‍ ബോഡ് ഇല്ഗ്നര് പകച്ചു പോയി. ജൂണ്‍ 15ന് 46-ാം മിനിറ്റിലാണ് ജര്‍മ്മനിയെ അന്ധാളിപ്പിച്ച ഗോള്‍ പിറന്നത്.
അന്ന് 4-1ന് ആണ് പരാജയപ്പെട്ടത്. യൂഗോസ്ലാവ്യക്കെതിരെ നേടിയ ഗോളും മനോഹരമായിരുന്നു. 15-ാം നമ്പര്‍ താരം മീര്‍ അബ്ദുല്‍റഹ്മാന്റെ കൃത്യതയാര്‍ന്ന ക്രോസ് ബോക്സിനുള്ളിലേക്ക് സൂപ്പര്‍ ലോബ് അതിലും കൃത്യമായി അലി താനി ജുമാ അല്‍ ഇഹാവി തല വെച്ചപ്പോള്‍ യു.എ.ഇക്ക് ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഗോളായി. മത്സരത്തിന്റെ 23-ാം മിനിറ്റിലായിരുന്നു കിടിന്‍ ഹെഡ്ഡര്‍ പിറന്നത്. അന്ന് ബ്രസീലിയന്‍ താരം കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയായിരന്നു കോച്ച്. പിന്നീടുള്ള ലോകകപ്പിനെത്താന്‍ യു.എ.ഇ കടുത്ത ശ്രമം നടത്തിയെങ്കിലും തലനാരിഴക്കാണ് പ്രവേശനം നഷ്ടമായത്.
ആദ്യമായി അറബ് രാജ്യത്ത് (ഖത്തര്‍-22) നടന്ന മേളയില്‍ പങ്കെടുക്കാനുള്ള അവസരം ലോക കപ്പ് യോഗ്യത റൗഡ് പ്ലേ ഓഫില്‍ കരുത്തരായ ആസ്ത്രേലിയയോട് പൊരുതി (2-1)പരാജയപ്പെട്ടാണ് നഷ്ടമായത്. അന്ന് 55 ശതമാനം ബോള്‍ പൊസിസഷനും യു.എ.ഇയിക്കൊപ്പമായിരുന്നെങ്കിലും വിജയം നേടാനായില്ല. അര്‍ജന്റീനയുടെ കോച്ച് റോഡോള്‍ഫോ അറ്വാബെറേനക്ക് കീഴില്‍ 2026ല്‍ യു.എസ്, മെക്സിക്കോ, കനഡയിലും നടക്കുന്ന ലോകകപ്പിലെത്താനുള്ള കടുത്ത തയ്യാറെടുപ്പിലാണ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.