ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ലൈനപ്പായി
text_fieldsനിയോൺ (സ്വിറ്റ്സർലൻഡ്) : ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ നറുക്കെടുപ്പ് പൂർത്തിയായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2011നുശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ഡെന്മാർക് ടീമായ കോപൻഹേഗനാകും അണിനിരക്കുക.
മറ്റൊരു ഇംഗ്ലീഷ് ടീമായ ഗണ്ണേഴ്സിന് പോർച്ചുഗീസ് ടീം പോർട്ടോയാകും എതിരാളികൾ. ഇംഗ്ലീഷ് ടീമുകളിൽ ഇരുവർക്കും താരതമ്യേന ദുർബലർ എതിരാളികളായി വരുന്നുവെന്നതാണ് സവിശേഷത. രണ്ടു ടീമുകളും സീഡ് ചെയ്യപ്പെട്ടവരായതിനാൽ രണ്ടാം പാദ മത്സരം സ്വന്തം മൈതാനത്താകുമെന്ന സവിശേഷതയുമുണ്ട്.
14 തവണ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് ആർ.ബി ലൈപ്സിഷുമായാണ് മുഖാമുഖം. നിലവിലെ റണ്ണറപ്പായ ഇന്റർ മിലാൻ അത്ലറ്റികോ മഡ്രിഡുമായും പി.എസ്.വി ഐന്തോവൻ ബൊറൂസിയ ഡോർട്മുണ്ടുമായും ബയേൺ മ്യൂണിക് ലാസിയോയുമായും അങ്കംകുറിക്കും. ആദ്യപാദ പോരാട്ടങ്ങൾ ഫെബ്രുവരി 13-14നും രണ്ടാംപാദം മാർച്ച് അഞ്ച്, ആറ് തീയതികളിലും നടക്കും. കലാശപ്പോര് ജൂൺ ഒന്നിന് വെംബ്ലിയിലാകും.
ഗ്രൂപ് ജിയിൽ 100 ശതമാനം റെക്കോഡുമായാണ് സിറ്റി പ്രീക്വാർട്ടറിലെത്തിയത്. കഴിഞ്ഞ ആറു തവണയും ടീം അവസാന എട്ടിൽ കളിച്ചിട്ടുണ്ട്. ഇതോടൊപ്പം, യൂറോപ ലീഗ് േപ്ലഓഫ് നറുക്കെടുപ്പും പൂർത്തിയായിട്ടുണ്ട്.
റൗണ്ട് ഓഫ് 16 മത്സരങ്ങൾ
കോപന്ഹേഗന് x മാഞ്ചസ്റ്റര്‍ സിറ്റി
റയല്‍ മഡ്രിഡ് x ലൈപ്സിഷ്
ബാഴ്സലോണ x നാപോളി
പി.എസ്.ജി x റയല്‍ സോസിഡാഡ്
ഇന്റര്മിലാന് x അത്ലറ്റിക്കോ മാഡ്രിഡ്
പി.എസ്.വി x ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
ലാസിയോ x ബയേണ്‍ മ്യൂണിക്ക്
ആഴ്സണൽ x എഫ്.സി പോർട്ടോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.