ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക് x പി.എസ്.ജി ഫൈനൽ ഇന്ന്
text_fieldsലിസ്ബൺ: ഇതാണ് ഒറിജിനൽ ചാമ്പ്യൻസ് ലീഗ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും യൂറോപ്യൻ പോരിടത്തിെൻറ കലാശക്കൊട്ടിൽ ഏറ്റുമുട്ടുേമ്പാൾ ഇത് യഥാർത്ഥ ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ.
ആധികാരികമായി കുതിച്ച രണ്ടു ടീമുകൾ. ഫോമിെൻറ പാരമ്യത്തിലെത്തിയ സൂപ്പർതാരങ്ങൾ, അട്ടിമറികളും ഗോളടികളുംകൊണ്ട് ആർഭാടപൂർണമായ യാത്ര. എന്നാൽ, രണ്ടു പേരുടെ പരിചയസമ്പത്തിൽ മാത്രമാണ് വ്യത്യാസം. അഞ്ചുതവണ ചാമ്പ്യന്മാരും അഞ്ചു തവണ റണ്ണേഴ്സ് അപ്പുമായ ബയേൺ മ്യൂണികിന് ഇത് 11ാം ഫൈനലാണ്. എന്നാൽ, പുത്തൻ പണത്തിെൻറ കരുത്തിൽ ഉയിർത്തെഴുന്നേറ്റ പി.എസ്.ജിക്ക് ആദ്യ യൂറോപ്യൻ ഫൈനലാണ്.
ആറാം കിരീടത്തിന് ബയേൺ
'പി.എസ്.ജിയിൽ ഒരു ദൗർബല്യവും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല' -പറയുന്നത് ബയേണിെൻറ ഇതിഹാസ താരം ഫ്രൻസ് ബെക്കൻബോവറാണ്. ഫാർമേഴ്സ് ലീഗ് എന്ന് എതിരാളികൾ പരിഹസിക്കുന്ന ഫ്രഞ്ച് ലീഗിലെ ജേതാക്കളെ നേരിടുേമ്പാൾ കരുതിയിരിക്കണമെന്ന് തെൻറ പിൻമുറക്കാരെ അദ്ദേഹം ഉപദേശിക്കുന്നു. ക്വാർട്ടറിൽ ബാഴ്സലോണയെയും (8-2, സെമിയിൽ ഒളിമ്പിക് ല്യോണിനെയും (3-0) വീഴ്ത്തിയ ബയേണിന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്. കോച്ച് ഹാൻസി ഫ്ലിക് ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ പരീക്ഷണമാവും പി.എസ്.ജിയിൽനിന്നുള്ളതെന്ന് ബെക്കൻബോവർ മുന്നറിയിപ്പ് നൽകുന്നു. 'ചാമ്പ്യൻസ് ലീഗ് സീസണിലെ ഏറ്റവും കടുപ്പമേറിയ മത്സരമാവും ഇന്ന്. ഇരു ടീമുകൾക്കുമിടയിൽ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. നല്ലൊരു ഫൈനൽതന്നെ പ്രതീക്ഷിക്കാം' -ബെക്കൻബോവർ വിലയിരുത്തുന്നു.
ലെവൻഡോവ്സ്കി നയിക്കുന്ന ആക്രമണവും അവസരം മുതലാക്കാൻ കാത്തിരിക്കുന്ന സെർജി നാബ്രി, തോമസ് മ്യൂളർ കൂട്ടും. വിങ്ങിൽ ഡേവിസ്, കിമ്മിഷ്, പെരിസിച്, അൽകൻറാര കൂട്ടുമാണ് കരുത്ത്. പ്രതിരോധത്തിൽ ഡേവിഡ് അലബ-ബോെട്ടങ് സഖ്യത്തിന് പണി കൂടും. ഇതുവരെ പെർഫെക്ട് ആയി നിലനിന്ന ഗോളി മാനുവൽ നോയറും പരീക്ഷിക്കപ്പെടും.
ഒളിമ്പിക് ല്യോണിെൻറ സെമി ഫൈനൽ പ്രവേശനത്തിനു പിന്നാലെ പി.എസ്.ജിയുടെ സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ട്വീറ്റായിരുന്നു 'ഫാർമേഴ്സ് ലീഗ്' എന്നത്. ഫ്രഞ്ച് ലീഗിനെ എതിരാളികൾ പരിഹസിക്കുന്ന വാക്കുകൾ കൊണ്ടുതന്നെയുള്ള മറുപടി. ഇനി, പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കൂടിയായാൽ 'ഫാർമേഴ്സ് ലീഗ്' കൂടുതൽ വൈറലാവും എന്നുറപ്പ്.
നെയ്മർ, എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ. ഇൗ മൂവർ സംഘവും അവരുടെ അഴിഞ്ഞാട്ടത്തിനിടെ അവസരം നോക്കി ഗോളടിക്കുന്ന മാർക്വിനോസ്, ആൻഡർ ഹെരീറ മധ്യനിരയുമാണ് പി.എസ്.ജിയുടെ കരുത്ത്. പ്രതിരോധവും അതി ശക്തം. ശരീരമല്ല, ബുദ്ധിയാണ് പ്രതിരോധമെന്ന് തെളിയിച്ച തിയാേഗാ സിൽവ പിന്നിൽ നിൽക്കുേമ്പാൾ ഫ്രഞ്ചുകാരുടെ കളിയിൽ പിഴവുണ്ടാവില്ല. പ്രസ്നൽ കിംപെംബെ, യുവാൻ ബെർണറ്റ്, തിലോ ഹെർ പ്രതിരോധം കൂടി ചേരുേമ്പാൾ മ്യുളർ-ലെവൻ മുന്നേറ്റത്തിന് കത്രികപൂട്ട് വീഴും. എന്നാൽ, അവസരം നോക്കി ചാടാനൊരുങ്ങുന്ന നാബ്രി-പെരിസിച്- ഡേവിസ് സംഘത്തെ മെരുക്കുക വലിയ പണിയാവും. അപ്പോഴും, കോച്ച് േതാമസ് തുചലിെൻറ തന്ത്രത്തിലാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.