ചാമ്പ്യൻസ് ലീഗിൽ ഇന്ന് ആരുടെ ദിനം
text_fieldsലിസ്ബൺ: അട്ടിമറികളും ഞെട്ടിപ്പിക്കുന്ന തോൽവികളുംകൊണ്ട് ത്രസിപ്പിച്ച ക്വാർട്ടർ ഫൈനൽ കഴിഞ്ഞു. ഇനി ലിസ്ബണിൽ ചാമ്പ്യൻസ് ലീഗിെൻറ സെമി ഫൈനൽ കാത്തുവെച്ചത് എന്തതിശയമാവും.
വൻ അട്ടിമറികളിലൂടെ ഡീഗോ സിമിയോണിയുടെ അത്ലറ്റികോ മഡ്രിഡും, ലയണൽ മെസ്സിയുടെ ബാഴ്സലോണയും, പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും പടിയിറങ്ങിയ ചാമ്പ്യൻസ് ലീഗിൽ ചൊവ്വ, ബുധൻ സെമി ഫൈനൽ അങ്കം. ജർമനിയിലെയും ഫ്രാൻസിലെയും ചാമ്പ്യൻമാരായ ബയേൺ മ്യുണികും പി.എസ്.ജിയുമാണ് ഹോട്സ്പോട്ടിലെ രണ്ടുപേർ.
എന്നാൽ, ആരെയും കുത്തിമലർത്താൻ ശേഷിയുള്ള രണ്ട് പേരിലാണ് എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ ഫ്രഞ്ച് ലീഗിൽ ഏഴാം സ്ഥാനക്കാരായിരുന്നു ഒളിമ്പിക് ല്യോണും, ജർമൻ ബുണ്ടസ് ലിഗയിൽ മൂന്നാം സ്ഥാനത്തായിരുന്ന ലൈപ്സിഷും. സെമി ഫൈനലിലെ ആദ്യഅങ്കത്തിൽ ലൈപ്സിഷും പി.എസ്.ജിയുമാണ് മുഖാമുഖം.
ആരുടെ ഫൈനൽ
പി.എസ്.ജി x ലൈപ്സിഷ്. ഇരു ടീമിനും ഒേട്ടറെ സാമ്യതകളുണ്ട്. രണ്ടുപേരും ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ലക്ഷ്യമിടുന്നത്. ഖത്തർ പെട്രോഡോളറാണ് പി.എസ്.ജിയുടെ കരുത്തെങ്കിൽ, ലൈപ്സിഷ് റെഡ്ബുളിെൻറ ഉടമസ്ഥതയിൽ 11 വർഷം മാത്രം പഴക്കമുള്ള ടീമാണ്.
ഇറ്റാലിയൻ ക്ലബ് അറ്റ്ലാൻറക്കെതിരായിരുന്നു പി.എസ്.ജിയുടെ (2-1) ക്വാർട്ടർ ജയം. നെയ്മർ, ഇകാർഡി, മാർക്വിനോസ്, കെയ്ലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളെല്ലാം കളിച്ചിട്ടും അവസാന 90 മിനിറ്റിനു ശേഷം പിറന്ന രണ്ട് ഗോളിലായിരുന്നു പി.എസ്.ജി രക്ഷപ്പെട്ടത്.
അത്ര അനായാസമായിരുന്നില്ല സെമിയിലേക്കുള്ള വരവെങ്കിലും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ പി.എസ്.ജിക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണിത്. 'സമ്മർദങ്ങളെ കുറിെച്ചാന്നും സംസാരിക്കുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾക്കിത് മികച്ച അവസരമാണ്. ആ സ്വപ്നത്തിലാണ് ടീം.
അതു യാഥാർഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് ടീം' -പി.എസ്.ജിയുടെ മധ്യനിര താരം ആൻഡർ ഹെരേര പറയുന്നു. കഴിഞ്ഞ കളിയിൽ 30 മിനിറ്റ് മാത്രം കളിച്ച എംബാപ്പെ ചൊവ്വാഴ്ച ആദ്യ ഇലവനിൽതന്നെ നെയ്മറിനൊപ്പം ചേർന്നാൽ പി.എസ്.ജിക്ക് മൂർച്ചകുടും. അതുതന്നെയാണ് കോച്ച് തോമസ് ടുചെലിെൻറ കണക്കു കൂട്ടലും.
ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് ലൈപ്സിഷ്. ക്വാർട്ടറിൽ അത്ലറ്റികോ മഡ്രിഡിനെ 2-1ന് വീഴ്ത്തിയവർ ടീം ഗെയിമാണ് ഫുട്ബാൾ എന്ന് വെളിപ്പെടുത്തിയാണ് കളി ജയിച്ചത്. തന്ത്രങ്ങളുടെ ആശാനായ സിമിയോണിയെ കാഴ്ചക്കാരാക്കി കളി പൂർണമായും നിയന്ത്രിച്ചായിരുന്നു ജർമൻ റെഡ്ബുളിെൻറ പടയോട്ടം.
33കാരനായ കോച്ച് യൂലിയൻ നാഗൾസ്മാൻ ഒട്ടുംമോശക്കാരനല്ലെന്ന് തെളിയിക്കുകയായിരുന്നു. പ്രതിരോധത്തിൽ നിറഞ്ഞുനിന്ന ഡായെറ്റ് ഉപമെകാനോ, ആക്രമണം നയിച്ച ഡാനി ഒൽമോ, സൂപ്പർ സബ് ആയെത്തി ഗോളടിച്ച ടെയ്ലർ ആഡംസ് എന്നിവരായിരുന്നു അത്ലറ്റികോക്കെതിരായ വജ്രായുധങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.