ഇംഗ്ലണ്ടിന് തോൽവി; ജയിച്ച് ഫ്രാൻസ്; ഹാലൻഡിന് വീണ്ടും റെക്കോഡ്
text_fieldsലണ്ടൻ: യൂറോപ്പിൽ കിലിയൻ എംബാപ്പെയെ മാറ്റിനിർത്തിയിട്ടും ഫ്രാൻസ് വമ്പൻ ജയം കുറിച്ച ദിനത്തിൽ ഇംഗ്ലണ്ടിന് ഗ്രീസിനെതിരെ തോൽവിയുടെ നാണക്കേട്. കമവിംഗയും ക്രിസ്റ്റഫർ എൻകുൻകുവും തിളങ്ങിയ ദിനത്തിൽ ഒന്നിനെതിരെ നാലു ഗോളിന് ഇസ്രായേലിനെയാണ് ഫ്രഞ്ചു പട മുക്കിയത്.
മുൻനിര സ്ട്രൈക്കർമാരെ കരക്കിരുത്തി പരീക്ഷണങ്ങൾക്കൊരുങ്ങിയ ഇടക്കാല പരിശീലകൻ കാഴ്സ്‍ലിയെ ഞെട്ടിച്ചാണ് ഗ്രീക്കുകാർ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചത്. മൂന്നുവട്ടം ‘വാറി’ൽ ഗോൾ നിഷേധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇംഗ്ലീഷ് വീഴ്ച അതിലേറെ വലുതായേനെ. മറ്റൊരു കളിയിൽ ഇരട്ട ഗോളുമായി നോർവേയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററെന്ന റെക്കോഡിലേക്ക് 24ാം വയസ്സിൽ എർലിങ് ഹാലൻഡ് പന്തടിച്ചുകയറിയ ദിനത്തിൽ ടീം എതിരാളികളെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് െസ്ലാവാക്യയെ തോൽപിച്ചു.
നാലാം മത്സരത്തിൽ രണ്ടു ഗോൾ ലീഡ് പിടിച്ച ശേഷം അത്രയും ഗോളുകൾ തിരിച്ചുവാങ്ങി ഇറ്റലി ബെൽജിയവുമായി സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.