യുവേഫ നേഷൻസ് ലീഗ് 2020-21ന് വ്യാഴാഴ്ച തുടക്കം
text_fieldsലണ്ടൻ: കോവിഡിൽ കുരുങ്ങി യൂറോ കപ്പ് നഷ്ടമായ ആരാധകർക്ക് കളിവിരുന്നൊരുക്കി യുവേഫ നേഷൻസ് ലീഗിന് വ്യാഴാഴ്ച കിക്കോഫ്. യൂറോപ്യൻ ഫുട്ബാളിലെ പുതുപരീക്ഷണമായി രണ്ടുവർഷം മുമ്പ് തുടക്കം കുറിച്ച നേഷൻസ് ലീഗിെൻറ രണ്ടാം സീസണിന് ഇന്ന് പന്തുരുണ്ടുതുടങ്ങും. 2019 നവംബറിനുശേഷം ഇൻറർനാഷനൽ ഫുട്ബാളിെൻറ തിരിച്ചുവരവ് കൂടിയാണിത്. ഇൗ വർഷം ജൂൺ-ജൂലൈയിൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കോവിഡ് കാരണം അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരുന്നു.
ഇതര വൻകരകളിലും ഫിഫ സൗഹൃദ മത്സരങ്ങളും മറ്റും മുടങ്ങി. ക്ലബ് ഫുട്ബാൾ മത്സരങ്ങളോടെ ആളൊഴിഞ്ഞ വേദികൾ വീണ്ടും ഉണർന്നെങ്കിലും രാജ്യാന്തര പോരാട്ടങ്ങൾക്കായി ലോകം കാത്തിരിപ്പിലായിരുന്നു. നേഷൻസ് ലീഗിൽ മുന്നിലെത്തുന്ന രണ്ടു ടീമുകൾക്ക് ഖത്തർ ലോകകപ്പ് യൂറോപ്യൻ യോഗ്യത റൗണ്ട് േപ്ലഒാഫിലേക്ക് ബർത്തുറപ്പിക്കാനുള്ള അവസരവുമുണ്ട്. ഇന്ന് മുൻ ലോകചാമ്പ്യന്മാരായ സ്പെയിനും ജർമനിയും ഏറ്റുമുട്ടും.
േപാർചുഗലാണ് നിലവിലെ ചാമ്പ്യന്മാർ. ഫൈനലിൽ നെതർലൻഡ്സിനെ 1-0ത്തിനാണ് ഇവർ തോൽപിച്ചത്.
55 ടീമുകൾ
കഴിഞ്ഞ സീസൺ നേഷൻസ് ലീഗിെൻറ തുടർച്ചയാണ് ഇക്കുറി. പ്രഥമ സീസണിൽ 'ലീഗ് ബി'യിലെ ഗ്രൂപ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായവർക്ക് ഇക്കുറി ലീഗ് 'എ'യിലേക്ക് സ്ഥാനക്കയറ്റമുണ്ട്. എന്നാൽ, ആരും തരംതാഴ്ത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ 'എ'യിൽ 12 ടീമായിരുന്നുവെങ്കിൽ ഇക്കുറി 16 ആയി. 'എ', 'ബി', 'സി', 'ഡി' ലീഗുകളിലായി 55 ടീമുകളാണ് മാറ്റുരക്കുന്നത്.
ലീഗ് 'എ'
ഗ്രൂപ് 1: നെതർലൻഡ്സ്, ഇറ്റലി, ബോസ്നിയ, പോളണ്ട്
ഗ്രൂപ് 2: ഇംഗ്ലണ്ട്, ബെൽജിയം, ഡെന്മാർക്, െഎസ്ലൻഡ്
ഗ്രൂപ് 3: പോർചുഗൽ, ഫ്രാൻസ്, സ്വീഡൻ, ക്രൊയേഷ്യ
ഗ്രൂപ് 4: സ്വിറ്റ്സർലൻഡ്, സ്പെയിൻ, യുക്രെയ്ൻ, ജർമനി
ലീഗ് 'ബി'
ഗ്രൂപ് 1: ഒാസ്ട്രിയ, നോർവേ, നോ. അയർലൻഡ്, റുമേനിയ
ഗ്രൂപ് 2: ചെക്ക് റിപ്പബ്ലിക്, സ്കോട്ലൻഡ്, സ്ലോവാക്യ, ഇസ്രായേൽ
ഗ്രൂപ് 3: റഷ്യ, സെർബിയ, തുർക്കി, ഹംഗറി
ഗ്രൂപ് 4: വെയ്ൽസ്, ഫിൻലൻഡ്, അയർലൻഡ്, ബൾഗേറിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.