ബാഴ്സക്കും യുവെക്കും റയലിനും വിലക്ക് വീഴുമോ; സൂപർ ലീഗിൽ നടപടിക്ക് യുവേഫ
text_fieldsമ്യൂണിക്ക്: പിറവിക്കു മുെമ്പ കൂെമ്പാടിഞ്ഞുപോയ യൂറോപ്യൻ സൂപർ ലീഗിൽ ഇപ്പോഴും 'വിശ്വാസം നിലനിർത്തുന്ന' മൂന്നു ടീമുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. 12 ക്ലബുകൾ ചേർന്നായിരുന്നു യൂറോപ്യൻ സൂപർ ലീഗ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ബാഴ്സലോണ, യുവൻറസ്, റയൽ മഡ്രിഡ് എന്നിവയൊഴികെ എല്ലാ ക്ലബുകളും പിൻവാങ്ങിയിട്ടുണ്ട്. പിൻവാങ്ങാത്തവർക്കെതിരെ യുവേഫ അച്ചടക്ക സമിതി നടപടികൾക്ക് തുടക്കമിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്നു ക്ലബുകളും യുവേഫ നിയമ ചട്ടക്കൂട് ലംഘിച്ചതായും ഇത് നടപടി അർഹിക്കുന്നതായും യുവേഫ വാർത്ത കുറിപ്പിൽ പറഞ്ഞു.
യുവേഫ ഭീഷണിയെ തുടർന്ന് നേരത്തെ ഇതിെൻറ ഭാഗമായിരുന്ന ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, എ.സി മിലാൻ, ഇൻറർ മിലാൻ, അത്ലറ്റികോ മഡ്രിഡ് എന്നിവ പിൻവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ ഭാഗമായതിന് ഈ ക്ലബുകൾക്ക് 1.5 കോടി യൂറോ പിഴയിട്ട യുവേഫ ഒരു സീസണിൽ ഇവരുടെ വരുമാനത്തിെൻറ അഞ്ചു ശതമാനവും പിടിച്ചുവെക്കും. തുക പിന്നീട് നൽകും. ഭാവിയിൽ അനൗദ്യോഗികമായ മറ്റു ടൂർണമെൻറുകളുടെ ഭാഗമായാൽ വൻതുക പിഴയും ശിക്ഷയായി സ്വീകരിക്കേണ്ടിവരും.
സമാനമായി, ഈ മൂന്നു ക്ലബുകൾക്കുമേൽ സ്വീകരിക്കുന്ന അച്ചടക്ക നടപടി എന്താകുമെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. എന്നാൽ,പുറത്തുപോയ ക്ലബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ സൂപർ ലീഗ് ചെയർമാനായിരുന്ന റയൽ മഡ്രിഡ് പ്രസിഡൻറ് േഫ്ലാറൻറീന പെരസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.