വാർത്തസമ്മേളനത്തിനിടയിൽ കൊക്കകോളയോട് എതിർപ്പ് പ്രകടിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയോട് യുവേഫക്ക് നീരസം
text_fieldsബുഡാപെസ്റ്റ്: വാർത്തസമ്മേളനത്തിനിടയിൽ കൊക്കകോളയോട് എതിർപ്പ് പ്രകടിപ്പിച്ച പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടിയിൽ നീരസം പ്രകടിപ്പിച്ച് യൂറോകപ്പ് സംഘാടകരായ യുവേഫ. സ്പോൺസർമാരുമായുണ്ടാക്കിയ കരാർ പാലിക്കാൻ ടീമുകളും കളിക്കാരും ബാധ്യസ്ഥരാണെന്ന് യുവേഫ അഭിപ്രായപ്പെട്ടു.
ഫുട്ബാളിെൻറ വികസനത്തിനും നടത്തിപ്പിനും സ്പോൺസർമാർ അത്യാവശ്യമാണ്. അവരുമായി ഏർപ്പെട്ട കരാറിനെ മാനിക്കണമെന്നും യുവേഫ ചൂണ്ടിക്കാട്ടി.
ഹംഗറിക്കെതിരായ മത്സരത്തിനു മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിലാണ് റൊണാൾഡോ മേശപ്പുറത്തിരുന്ന കൊക്കകോള നീക്കം ചെയ്ത് വെള്ളം കുടിക്കാൻ ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെയാണ് ഫ്രാൻസിെൻറ പോൾ പോഗ്ബ മേശപ്പുറത്തുനിന്ന് മദ്യക്കുപ്പി നീക്കം ചെയ്തത്.
മുസ്ലിമായ പോഗ്ബയുടെ നടപടി വിശ്വാസപരമായതിനാൽ ഗൗരവത്തിലെടുക്കുന്നില്ലെന്നും എന്നാൽ റൊണാൾഡോ ചെയ്തത് അങ്ങനെയല്ലെന്നും ടൂർണമെൻറ് ഡയറക്ടർ മാർട്ടിൻ കല്ലൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.