Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2022 10:58 PM IST Updated On
date_range 30 Oct 2022 10:58 PM ISTഅണ്ടർ 17 വനിത ലോകകപ്പ്: കൊളംബിയയെ വീഴ്ത്തി സ്‍പെയിനിന് കിരീടം
text_fieldsbookmark_border
മുംബൈ: ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥ്യമരുളിയ അണ്ടർ 17 വനിത ലോകകപ്പിൽ കിരീടനേട്ടം ആവർത്തിച്ച് സ്പെയിൻ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പെൺകൗമാരം പരാജയപ്പെടുത്തിയത്.
82ാം മിനിറ്റിൽ അന മരിയ സപാതയിലൂടെ പിറന്ന സെൽഫ് ഗോൾ കൊളംബിയൻ സ്വപ്നങ്ങൾ തകർത്തെറിയുകയായിരുന്നു. ലൂസേഴ്സ് ഫൈനലിൽ ജർമനിയെ തോൽപിച്ച് നൈജീരിയ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയം മത്സരം 3-3 സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു (3-2) ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story