അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ; ഇന്ന് ബ്രസീൽ Vs അർജന്റീന
text_fieldsബ്രസീൽ ടീം
ജകാർത്ത: ഫുട്ബാളിൽ വീണ്ടും ബ്രസീൽ-അർജന്റീന പോര്. ഇന്തോനേഷ്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് വമ്പന്മാർ മുഖാമുഖം വരുന്നത്. കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ-അർജന്റീന സീനിയർ ടീമുകളുടെ മത്സരത്തിന്റെയും ആവേശത്തിന്റെയും അലയൊലികൾ അവസാനിക്കുന്നതിന് മുമ്പ് വീണ്ടും ഒരു ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബ്രസീലുമായി അർജന്റീന ഏറ്റുമുട്ടും.
ബ്രസീൽ ഇക്കുറി ആദ്യമത്സരത്തിൽ പരാജയപ്പെട്ടാണ് തുടങ്ങിയത്. ഇറാനോട് 3-2ന് തോറ്റ കാനറികൾ ന്യൂ കാലിഡോണിയയെ 9-0ന് പരാജയപ്പെടുത്തുകയും ഇംഗ്ലണ്ടിനെതിരെ 2-1ന് ജയിക്കുകയും ചെയ്തതോടെയാണ് ബ്രസീൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. എക്വഡോറിനെ 3-1ന് പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലേക്ക് എത്തിയത്.
അർജന്റീന ടീം
അർജന്റീനയും തോറ്റായിരുന്നു തുടക്കം. സെനഗലിനോട് 2-1ന് തോറ്റുതുടങ്ങിയ അർജന്റീന ജപ്പാനെ 3-1നും പോളണ്ടിനെ ഏകപക്ഷീയമായ നാലുഗോളുകൾക്കും തകർത്തായിരുന്നു പ്രീക്വാർട്ടർ പ്രവേശം ഉറപ്പിച്ചത്. പ്രീക്വാർട്ടറിൽ വെനിസ്വേലയെ 5-0ന് തകർത്താണ് ക്വാർട്ടറിലേക്ക് കടന്നത്. നേരത്തെ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്, യു.എസ്.എ എന്നീ ടീമുകൾ പുറത്തായിരുന്നു. വെള്ളിയാഴ്ച ആദ്യ ക്വാർട്ടറിൽ സ്പെയിൻ ജർമനിയുമായി ഏറ്റുമുട്ടും. ശനിയാഴ്ച ഫ്രാൻസ് ഉസ്ബകിസ്താനുമായും മൊറാക്കോ മാലിയുമായും ഏറ്റുമുട്ടും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.