ജപ്പാൻ ഏഷ്യൻ യുവരാജാക്കന്മാർ; അണ്ടർ-23 ഏഷ്യൻ കപ്പിൽ ഉസ്ബകിസ്താനെ വീഴ്ത്തി കിരീടം
text_fieldsദോഹ: വൻകര ഫുട്ബാളിലെ നാളെയുടെ താരങ്ങൾ മാറ്റുരച്ച അണ്ടർ-23 ഏഷ്യൻ കപ്പ് കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ പട. ഫിഫ ലോകകപ്പിനും എ.എഫ്.സി ഏഷ്യൻ കപ്പിനും വേദിയൊരുക്കിയ ഖത്തറിൽ അരങ്ങുതകർത്ത ഏഷ്യൻ യൂത്ത് ഫുട്ബാളിൽ കരുത്തരായ ഉസ്ബകിസ്താനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ജപ്പാൻ തങ്ങളുടെ രണ്ടാം കിരീടമണിഞ്ഞത്.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏഷ്യൻ ഫുട്ബാളിലെ ‘ഫ്യൂച്ചർ ജയന്റ്സ്’ എന്ന വിശേഷണമുള്ള ഉസ്ബകിസ്താൻ കളിയുടെ മുഴു സമയവും ജപ്പാനെ വരിഞ്ഞു മുറുക്കിയെങ്കിലും, ഇഞ്ചുറി ടൈമിലെ അപ്രതീക്ഷിതമായൊരു വഴിത്തിരിവ് കളിയുടെ വിധി മാറ്റിയെഴുതി. 91ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് അളന്നുമുറിച്ചെത്തിയ ക്രോസിൽ നിന്നും ഫുകി യമാദയാണ് വിജയ ഗോൾ കുറിച്ചത്. 71ാം മിനിറ്റിൽ പകരക്കാരനായെത്തിയാണ് യമാദ വിജയ ശിൽപിയായത്. 2016ൽ ആദ്യമായി അണ്ടർ-23 ജേതാക്കളായ ജപ്പാന്റെ രണ്ടാം ഏഷ്യൻ യൂത്ത് കിരീടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.