എവർട്ടൻ വനിതാ ടീമിന്‍റെ പരിശീലക സംഘത്തിൽ ഇടംനേടി വടകര സ്വദേശി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടനിന്‍റെ വനിതാ ടീമിന്‍റെ പരിശീലക സംഘത്തിൽ ഇടംനേടി കോഴിക്കോട് വടകര സ്വദേശി. സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായാണ് വടകര സ്വദേശിയായ സൈഫുല്ല ടീമിനൊപ്പം ചേരുന്നത്. എഫ്.എ വിമൻസ് സൂപ്പർ ലീഗിലാണ് എവർട്ടൻ വനിതാ ടീം പന്തുതട്ടുന്നത്.
സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസിൽ ബിരുദധാരിയായ സൈഫുള്ള കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗ് ക്ലബായ ലൂക്കാ സോക്കർ ക്ലബ്ബിന്‍റെ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായിരുന്നു. ഐ.എസ്.എൽ ക്ലബായ ചെന്നൈയിൻ എഫ്.സിക്കൊപ്പം പ്രവർത്തിച്ച പരിചയവുമുണ്ട്.
സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ്ങിൽ ബിരുദാനന്ദര ബിരുദം ലക്ഷ്യമിട്ടാണ് സൈഫു ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയത്. വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകർ അപേക്ഷിച്ചിരുന്നു. ഘട്ടം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിന് ശേഷം തയാറാക്കിയ 21 പേരുടെ അന്തിമ പട്ടികയിൽ ഇടംനേടി.
പിന്നാലെ ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. കോഴ്‌സിന്‍റെ ഭാഗമായി നടത്തിയ ടെസ്റ്റുകൾക്ക് ശേഷമാണ് എവർട്ടൻ വനിതാ ടീമിൽ ഒരു വർഷത്തേക്ക് പരിശീലകാനായി നിയമനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.