'ക്ലാസ് ഈസ് പെർമനെന്‍റ്' ! യുനൈറ്റഡിനുവേണ്ടി സൂപ്പർ ഫ്രീകിക്കുമായി വെയ്ൻ റൂണി; വീഡിയോ
text_fieldsഒരു കാലഘട്ടത്തിലെ ഫുട്ബോൾ ആരാധകരെ അവരുടെ പഴയ കാലത്തേക്ക് തിരിച്ചുനടത്തി ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം വെയ്ൻ റൂണി. ആയിരം ഓർമകൾ ഉറങ്ങുന്ന ഓൾഡ് ട്രാഫോർഡിന്‍റെ മണ്ണിൽ തന്‍റെ പഴയ പ്രതിഭയെ വീണ്ടും തുറന്നിവിട്ടുകൊണ്ടാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ എക്കാത്തേയും വലിയ സൂപ്പർതാരം വീണ്ടും ചർച്ചയാകുന്നത്. സെൽറ്റിക് ലെജൻഡ്സിനെതിരെ ഒരു ചാരിറ്റി മത്സരത്തിലാണ് അദ്ദേഹം മിന്നിതിളങ്ങിയത്.
മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് തോറ്റെങ്കിലും റൂണിയുടെ ഫ്രീകിക്ക് ഗോളാണ് ഇപ്പോൾ ചർച്ചാ വിഷയം. നിശ്ചിത സമയത്ത് 1-1 എന്ന സമനില സ്കോർ പാലിച്ച മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-5ന് സെൽട്ടിക് വിജയിക്കുകയായിരുന്നു. 42ാം മിനിറ്റിൽ ബോക്സിൽ വെളിയിൽ വെച്ചെടുത്ത ഫ്രീകിക്ക് ഒരു കർവിലൂടെ ഗോൾകീപ്പറെയും കബളിപ്പിച്ചുകൊണ്ട് റൂണി ഗോൾ വല കുലുക്കുകയായിരുന്നു.
നിലവിൽ പ്ലൈമൗത്ത് ആർഗയിൽ ഫുട്ബോൾ ക്ലബിന്റെ കോച്ചാണ് വെയ്ൻ റൂണി. 2021 ലാണ് അദ്ദേഹം കളിക്കളമൊഴിഞ്ഞത്. 2018ലായിരുന്നു അദ്ദേഹം പ്രീമിയർ ലീഗിൽ നിന്നും വിരമിച്ച് മേജർ ലീഗ് കളിക്കാൻ അമേരിക്കയിലേക്ക് ചേക്കേറിയത്.
യുനൈറ്റഡിന്റെ ജഴ്സിയിൽ 2004 മുതൽ 2017 വരെ കളിച്ച താരമാണ് റൂണി. അവരുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിട്ടാണ് റൂണി കണക്കാക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് നേടിയ 16 ട്രോഫികളിൽ റൂണി ഭാഗമായിരുന്നു ഇതിൽ അഞ്ച് പ്രിമിയർ ലീഗ് ട്രോഫികളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.