Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പിലേക്ക്...

ലോകകപ്പിലേക്ക് സ്വാഗതം; മാച്ച്​ ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താം

text_fields
bookmark_border
ലോകകപ്പിലേക്ക് സ്വാഗതം; മാച്ച്​ ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താം
cancel

ദോഹ: ലോകകപ്പിന്റെ ഗ്രൂപ്പ്​ റൗണ്ട്​ മത്സരങ്ങൾ പൂർത്തിയാവുന്നതിനു പിന്നാലെ ഡിസംബർ രണ്ട്​ മുതൽ മാച്ച്​ ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താൻ വഴി തുറന്ന് അധികൃതർ. പ്രവേശന അനുമതി കൂടിയായ ഹയ്യാ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിച്ചാണ് ലോകകപ്പ് ആതിഥേയ മണ്ണിലേക്കുള്ള യാത്ര ഉറപ്പാക്കേണ്ടത്. വ്യാഴാഴ്ച മുതൽ ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യവും ആരംഭിച്ചു. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ അറിയിക്കാനായി വിളി​ച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ലോകകപ്പ് സുരക്ഷാ വക്താവ് കേണൽ ഡോ. ജാബിർ ഹമദ്​ ജാബിർ അൽ നുഐമിയാണ്​ ഇക്കാര്യം അറിയിച്ചത്.

അതേസമയം, 500 റിയാൽ (11,360 രൂപ) ഫീസായി ഈടാക്കും. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.

നിലവിൽ മാച്ച്​ ടിക്കറ്റുള്ള കാണികൾക്കു മാത്രമാണ്​ ഖത്തറിലേക്കുള്ള പ്രവേശന അനുമതിയായ ഹയ്യാ കാർഡിന്​ അപേക്ഷിക്കാവുന്നത്​. എന്നാൽ, നവംബർ 20ന്​ ആരംഭിക്കുന്ന ഗ്രുപ്പ്​ റൗണ്ട്​ മത്സരങ്ങൾ ഡിസംബർ രണ്ടിനാണ് പൂർത്തിയാവുന്നത്. അതോടൊപ്പം തന്നെ, ടിക്കറ്റില്ലാത്തവർക്കും ഖത്തറിലേക്ക് വിമാനം കയറാം. ഖത്തർ 2022 മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, ഹയ്യാ പോർട്ടൽ വഴിയോ ആണ്​ അപേക്ഷിക്കേണ്ടത്​. എന്നാൽ, മത്സരങ്ങൾ ആസ്വദിക്കാനായി സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന്​ മാച്ച്​ ടിക്കറ്റ്​ നിർബന്ധമായിരിക്കും. മത്സരങ്ങൾക്ക്​ പുറമെ, ലോകകപ്പിൻെറ ഭാഗമായി ഖത്തർ ഒരുക്കിയ വിവിധ വിനോദ പരിപാടികളും മറ്റും എല്ലാവർക്കും ആസ്വാദ്യകരമാക്കുന്നതിനുവേണ്ടിയാണ്​ മാച്ച്​ ടിക്കറ്റില്ലാത്തവർക്കും രാജ്യത്തേക്ക്​ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതെന്ന്​ കേണൽ ഡോ. ജാബിർ ഹമദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar World CupQatarFifa World cup 2022match tickets
News Summary - Welcome to the World Cup; Even those without match tickets can reach Qatar
Next Story