ജർമനി വിടുന്ന ലോയ്വിനെ മാടിവിളിച്ച് വമ്പൻ ക്ലബുകൾ
text_fields
ലണ്ടൻ: നീണ്ട വർഷങ്ങൾ ജർമൻ ടീമിന്‍റെ കരുത്തായും കരുതലായും ഒപ്പംനിന്ന പരിശീലകൻ യൊവാകിം ലോയ്വ് ഒടുവിൽ പടിയിറങ്ങുേമ്പാൾ സ്വന്തം നിരയുടെ പരിശീലക പദവിയിലേക്ക് മാടിവിളിച്ച് യൂറോപിലെ വമ്പൻ ക്ലബുകൾ. 2014ൽ ലോകകപ്പുൾപെടെ എണ്ണമറ്റ നേട്ടങ്ങളിലേക്ക് ജർമനി പന്തടിച്ചുകയറിയ ഒന്നര പതിറ്റാണ്ട് നീണ്ട കരിയർ നിർത്തിയാണ് യൂറോപിൽ ഏറ്റവും ആരാധകരുള്ള പരിശീലകരിലൊരാൾ മടങ്ങുന്നത്. 2004ലാണ് ലോയ്വ് ഒരു ക്ലബിനായി അവസാനം കുപ്പായമണിയുന്നത്. അതുകഴിഞ്ഞ് ജർമൻ ദേശീയ ടീമിനൊപ്പം ചേർന്നതിൽപിന്നെ പ്രഫഷനൽ ക്ലബുകളിലൊന്നിന്‍റെയും പരിശീലകനായിട്ടില്ല. 2014ൽ ലോകകപ്പിൽ മുത്തമിട്ട ടീം അടുത്തിടെ പ്രകടനം മങ്ങി പഴിയേറെ കേട്ടിരുന്നു. എന്നിട്ടും ലോയ്വിനെ 2022 വരെ നിലനിർത്താനായിരുന്നു ക്ലബ് തീരുമാനം. എന്നാൽ, വലിയ നേട്ടങ്ങളിൽനിന്ന് പതിയെ ടീം പിന്നാക്കം പോകുന്നത് പതിവായതോടെ സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത യൂറോ കപ് മത്സരങ്ങൾക്കു ശേഷമാകും പിൻമടക്കം. ഏറ്റവുമൊടുവിൽ ജർമനി ദുർബലരായ നോർത്ത് മാസിേഡാണിയക്കു മുന്നിൽ തകർന്നിരുന്നു.
ജർമനി കടന്ന് യൂറോപിലെ ഏതെങ്കിലും ക്ലബിനൊപ്പം ചേരാനാണ് താരത്തിന് താൽപര്യമെന്ന് അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. റയൽ മഡ്രിഡാണ് താരത്തിൽ കണ്ണുവെച്ച മുൻനിര ക്ലബുകളിലൊന്ന്. കോച്ച് സിനദിൻ സിദാന് 2022 വരെ കാലാവധിയുണ്ടെങ്കിലും ഈ സീസൺ അവസാനത്തോടെ തത്കാലം റയലിൽ നിന്ന് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സിദാനെ നിലനിർത്താൻ ക്ലബ് ശ്രമം തുടരുന്നുണ്ട്. മുൻ ഫ്രഞ്ച് താരം വിടുന്ന പക്ഷം പകരക്കാരനായി ലോയ്വിനെ പരിഗണിക്കാനാണ് ആലോചന.
ജോസ് മൊറീഞ്ഞോ കോച്ചായ ടോട്ടൻഹാം ഹോട്സ്പറാണ് മറ്റൊരു ക്ലബ്. പരിശീലകനുമായി എന്നേ മനസ്സകന്ന ഹോട്സ്പർ പകരക്കാർക്കായി പാച്ചിലിലാണ്. ആൻഡ്രിയ പിർലോ പരിശീലിപ്പിക്കുന്ന യുവന്‍റസിന് ഈ സീസൺ വൻ വീഴ്ചകളുടെതാണ്. പിർലോക്കു പകരക്കാരനെ തേടുകയാണ് ക്ലബെന്നാണ് അണിയറ വർത്തമാനം.
ജർമൻ ക്ലബായ ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഹ്, ആർ.ബി ലീപ്സിഷ് തുടങ്ങിയ ക്ലബുകളും മികച്ച പരിശീലകനെ തേടുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.