'പിതാവ് ആ വിവരമറിയിച്ചപ്പോൾ അേന്റാണെല്ല പൊട്ടിക്കരഞ്ഞു, ഞാനും കരഞ്ഞുപോയി', കൂടുമാറ്റത്തിലെ ഹൃദയവ്യഥകളെക്കുറിച്ച് മെസ്സി
text_fieldsപാരിസ്: ബാഴ്സലോണയിൽ തുടരാനാവില്ലെന്നറിഞ്ഞതോടെ താനും ഭാര്യ അേന്റാണെല്ല റൊക്കൂസോയും മാനസികമായി തകർന്നുപോയെന്ന് വിഖ്യാത താരം ലയണൽ മെസ്സി. ബാഴ്സലോണ പ്രസിഡന്‍റ് യോവാൻ ലാപോർട്ടയുമായുള്ള ചർച്ചക്കുശേഷം പിതാവ് വീട്ടിൽവന്നാണ് ബാഴ്സയിൽ തുടരാനാവില്ലെന്ന വിവരം അറിയിച്ചതെന്നും ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
'ലാപോർട്ടയെ കണ്ട് വീട്ടിൽ തിരിച്ചെത്തിയ പിതാവ് ആദ്യം എന്നോടാണ് വിവരം പറഞ്ഞത്. അേന്റാണെല്ലയോടും കുട്ടികളോടും പറയുന്നതിനുമുമ്പ് എന്നോട് അദ്ദേഹം ചർച്ചയുടെ വിശദാംശങ്ങൾ എന്നോട് വെളിപ്പെടുത്തി. ഞാൻ പിന്നീട് അേന്റാണെല്ലയോട് വിവരം പറഞ്ഞു. അവൾ വല്ലാതെ കരച്ചിലായി. അവൾ പൊട്ടിക്കരഞ്ഞതോടെ ഞാനും കരഞ്ഞു. വല്ലാതെ തകർന്നുപോയിരുന്നു ഞങ്ങൾ. കുട്ടികളോട് ഇക്കാര്യം എങ്ങിനെ പറയുമെന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ബാഴ്സലോണയിൽ തുടരുമെന്ന് ഡിസംബറിൽ ഉറപ്പിച്ചതായിരുന്നു. മൂത്ത മകൻ തിയാഗോക്ക് ഈ വാർത്ത ഷോക്കാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.' -മെസ്സി പറഞ്ഞു.
മക്കൾ മൂന്നുപേരും പുതിയ സാഹചര്യങ്ങളുമായി എളുപ്പം ഇണങ്ങിച്ചേരുമെന്നൊന്നും മെസ്സി കരുതുന്നില്ല. 'ഇതേക്കുറിച്ച് ഞങ്ങൾ കുറേ ആലോചിച്ചിരുന്നു. ഞങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ കുട്ടികൾ ഇക്കാര്യം എടുക്കുമെന്നൊന്നും കരുതിയിട്ടില്ല. തിയാഗോ എന്നെപ്പോലെയാണ്. ഒന്നും പുറത്തുപറയാതെ എല്ലാം അവൻ ഉള്ളിലൊതുക്കും. എന്നാൽ, അതൊന്നും ഗൗരവമേറിയ കാര്യമല്ലെന്നറിയാം. എല്ലാവരെയും പോലെ അവനും പതിയെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. ഇതവനെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരിക്കും. വ്യക്തിപരമായ വളർച്ചക്ക് അത് സഹായകമാവുകയും ചെയ്യും' -മെസ്സി വിലയിരുത്തുന്നു.
ഞാൻ ക്ലബിൽ തുടരില്ലെന്ന വിവരം ബാഴ്സലോണ അറിയിച്ചപ്പോൾ, എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങൾക്ക് പോകാൻ ഒരിടമില്ലായിരുന്നു. വലിയ അനിശ്ചിതത്വവും പരിഭ്രമവും ഞങ്ങളിൽ നിറഞ്ഞുനിന്നു. 20 വർഷം ജീവിച്ച ഒരിടത്തിൽനിന്ന് പൊടുന്നനെ എവിടേക്ക് പറിച്ചുനടണമെന്ന് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. എവിടെ നിന്നാണ് വീണ്ടും ഒരു തുടക്കം സാധ്യമാവുകയെന്ന ആശങ്കയും അങ്ങേയറ്റമായിരുന്നു. എവിടെപ്പോയാണ് കുടുംബത്തെ വീണ്ടും കൈപിടിച്ചുയർത്തുകയെന്നതും മനസ്സിൽ നിറഞ്ഞു.
ആളുകളോട് യാത്ര പറയുേമ്പാൾ അതെല്ലാം മുന്നിലുണ്ടായിരുന്നു. എന്നാൽ, പി.എസ്.ജിയുമായി കരാർ പൂർത്തിയായതോടെ എന്‍റെ ചിന്തയെല്ലാം ഇപ്പോൾ മുന്നിലേക്ക് മാത്രമാണ്. ഇേപ്പാൾ ഈ മാറ്റത്തിനുവേണ്ടി വ്യക്തിപരമായും കുടുംബമെന്ന നിലയിലും ഞങ്ങൾ തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പി.എസ്.ജിയുമായി തന്‍റെ പിതാവ് ചർച്ച തുടങ്ങിയതുമുതൽ സുഹൃത്ത് നെയ്മറുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മെസ്സി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.