ഒഗ്ബച്ചെയും ജിങ്കനുമില്ല; ആരാവും ബ്ലാസ്റ്റേഴ്സിെൻറ പുതിയ നായകൻ..?
text_fieldsഐ.എസ്.എൽ ഏഴാം സീസൺ കിക്കോഫ് കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിെൻറ ഏഴ് വിദേശ കളിക്കാരിൽ ആറുപേരും പുതിയ സൈനിങ്ങുകളാണ്. 2018-19 സീസണിൽ ഒമ്പതാമതും 2019-20ൽ ഏഴാമതും ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് മാനം കാക്കാൻ ഇത്തവണയെങ്കിലും പ്ലേ ഓഫിലെത്തിയേ മതിയാവൂ.
ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ പ്ലേ ഓഫിലേക്ക് നയിച്ച എൽകോ ഷട്ടോരിക്കു കീഴിൽ കഴിഞ്ഞ സീസണിൽ പ്രതീക്ഷ നൽകിയെങ്കിലും അവസാന നിമിഷം കലമുടച്ചു. ഇത്തവണയും അത് ആവർത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ഏഴാം സീസണിൽ ടീം അടിമുടി മാറിയിട്ടുണ്ട്. പുതിയ സീസണിൽ സ്പാനിഷ് പരിശീലകൻ കിബു വികുന വാർത്തെടുത്ത ടീമാണ് ഗോവയിൽ കളിക്കാനൊരുങ്ങുന്നത്. മോഹൻ ബഗാനുമൊത്ത് 2019-20 ഐ ലീഗ് കിരീടം നേടിയ, ഇന്ത്യയിൽ പരിശീലന പരിചയമുള്ള വികുനയുടെ ബ്ലാസ്റ്റേഴ്‌സ് ടീം, ടൂർണമെൻറിലെ ഫേവറിറ്റുകളാണെന്ന കാര്യത്തിൽ സംശയമില്ല.
സെൻട്രൽ ഫോർവേഡ് വിസെെൻറ ഗോമസ്, സിംബാവെ പ്രതിരോധതാരം കോസ്റ്റ നമോയ്നേസു, ഇംഗ്ലീഷ് മുന്നേറ്റതാരം ഗാരി ഹൂപ്പർ തുടങ്ങി മികച്ച താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സിെൻറ വരവ്.
കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ബാർത്തലോമിയോ ഓഗ്ബെച്ചയും അതിനുമുമ്പ് ടീമിനെ നയിച്ച ആരാധകരുടെ ഇഷ്ട താരം സന്ദേശ് ജിംഗനും ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. സീനിയർ താരങ്ങളൊന്നും ഇന്ത്യക്കാരായി ഇല്ലെന്നിരിക്കെ ഏഴാം സീസണിൽ ടീമിനെ നയിക്കുക ഒരു വിദേശ താരമാവുമെന്നതിൽ സംശയമില്ല.
സ്പാനിഷ് ക്ലബ് ലാസ് പാമസിനെ വർഷങ്ങളോളം നയിച്ച വിസെെൻറ ഗോമസിനെ നായക പദവി നൽകാനാണ് കൂടുതൽ സാധ്യത. ചെക്ക് റിപ്പബ്ലിക്ക് ക്ലബ് സാപാർട്ട പ്രാഗയിൽ ദീർഘനാൾ പ്രതിരോധം കാക്കുകയും ക്ലബിെൻറ ആഫ്രിക്കക്കാരനായ ആദ്യ ക്യാപ്റ്റനുമായ കോസ്റ്റ നമോയ്നേസുവും ഇംഗ്ലണ്ടിലേയും സ്കോട്ലൻഡിലേയും ക്ലബുകളിൽ ദീർഘകാലം കളിച്ച ഗാരി ഹൂപ്പറും വികുനയുടെ ലിസ്റ്റിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.