എന്തുകൊണ്ട് പെലെ യൂറോപ്പിൽ കളിച്ചില്ല...
text_fieldsലോകോത്തര താരമായിട്ടും പെലെ എന്തുകൊണ്ട് യൂറോപ്പിൽ കളിച്ചില്ല എന്നത് കാൽപന്ത് ആരാധകരെ എന്നും അമ്പരിപ്പിക്കുന്ന ചോദ്യമാണ്. പെലെക്ക് താൽപര്യമില്ലാത്തതുകൊണ്ടോ യൂറോപ്യൻ ക്ലബുകൾ സമീപിക്കാത്തതുകൊണ്ടോ ആയിരുന്നില്ല അത്.
പെലെയുടെ കളിമികവ് മറ്റു രാജ്യങ്ങൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ പ്രസിഡൻറ് യാനിറ്റോ ക്വഡ്രോസ് 1961ൽ പെലെയെ ദേശീയ നിധിയായി പ്രഖ്യാപിച്ച് നിയമം പാസാക്കിയതുകൊണ്ടായിരുന്നു അത്. അന്നുവരെ കേട്ടുകേൾവിയില്ലാത്ത നിയമത്തിലൂടെ പെലെയെ ബ്രസീലിൽ തന്നെ നിലനിർത്താനായി. പിന്നീട് സാേൻറാസിൽനിന്നും ദേശീയ ടീമിൽനിന്നും വിരമിച്ചശേഷം ന്യൂയോർക് കോസ്മോസിൽ പോകാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.
1960കളുടെ തുടക്കത്തിൽ യൂറോപ്പിലെ വമ്പന്മാരായ റയൽ മഡ്രിഡ്, യുവൻറസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇൻറർ മിലാൻ തുടങ്ങിയ ടീമുകൾ പെലെയെ തേടിയെത്തിയിരുന്നു.
ജീവിത ചിത്രം
യഥാർഥ പേര് -എഡ്സൺ അരാൻറസ് ഡോ നാസിമെേൻറാ
വിളിപ്പേരുകൾ -ഡികോ, ദ കിങ് (രാജാവ്), പെറോള നെഗ്ര (കറുത്ത മുത്ത്)
ജനനം -1940 ഒക്ടോബർ 23
ജന്മസ്ഥലം -ട്രെസ് കൊറാക്കോസ്, മിനാസ് ഗെറയ്സ്, ബ്രസീൽ
കുടുംബം
മാതാവ്: ഡോണ സെലസ്റ്റെ അരാൻറസ്
പിതാവ്: ഡോൻഡീന്യോ (ജാവോ റാമോസ് ഡോ നാസിമെേൻറാ)
സഹോദരങ്ങൾ: സെക നാസിമെേൻറാ, മരിയ ലൂസിയ നാസിമെേൻറാ
ഭാര്യമാർ: റോസ് മേരി ഡോസ് റെയ്സ് ഷോൽബി (1966-1982), അസീരിയ ലെമോസ് സെയ്കളസാസള (1984-2008),
മാർഷ്യ അയോകി (2016-)
മക്കൾ: എഡീന്യോ, ജോഷ്വ, സാന്ദ്ര മഷാഡോ, കെല്ലി ക്രിസ്റ്റീന, ഫ്ലാവിയ കേർട്സ്, സെലസ്റ്റെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.