ബ്ലാസ്റ്റേഴ്സ് ഇന്ന് ബഗാനെതിരെ
text_fieldsകൊൽക്കത്ത: കലിപ്പിലായ ആരാധകപടയെ ആശ്വസിപ്പിക്കാനായി കേരള ബ്ലാസ്റ്റേഴ്സിന് ഒരു ജയം വേണം. അതും കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ അവരുടെ തട്ടകത്തിൽ. തുടർ തോൽവികൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് മഞ്ഞപ്പട പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ടിക്കറ്റ് വിൽപനയിലും പങ്കെടുക്കില്ലെന്നും പ്രസ്താവിച്ചിരുന്നു.
ആരാധകർ പ്രഖ്യാപിച്ച ബഹിഷ്കരണം നടപ്പാക്കുമോയെന്ന് ഇന്നറിയാം. കൊൽക്കത്തയിൽ ബഗാൻ ആരാധകർക്കു മാത്രം മുന്നിൽ വിജയം എളുപ്പമാകില്ല. 2024 -25 സീസണിൽ 11 മത്സരം കഴിഞ്ഞപ്പോൾ മോശം അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ്. മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമായി 10ാം സ്ഥാനത്താണ് ടീമിപ്പോൾ. ജയിച്ചത് മൂന്നെണ്ണത്തിൽ മാത്രം. ആറു തോൽവിയും രണ്ടു സമനിലകളും. അവശേഷിക്കുന്നത് 13 മത്സരങ്ങളാണ്.
ഗംഭീര പ്രകടനവുമായി പോയന്റ് പട്ടികയിൽ ഒന്നാമതാണ് ബഗാൻ. 10 കളികളിൽ 23 പോയന്റുള്ള ബഗാൻ സീസണിൽ ഒറ്റ തോൽവിയാണ് വഴങ്ങിയത്. കരുത്തുറ്റ പ്രതിരോധവും പിഴക്കാത്ത ഫിനിഷിങ്ങുമാണ് ബഗാന്റെ പ്രത്യേകത. പ്രതിരോധം അതി ദുർബലമായ ബ്ലാസ്റ്റേഴ്സിന് മുന്നേറ്റ നിരയും അത്ര മികച്ചതല്ല.
സൂപ്പർ ഡിഫൻഡർ സുഭാശിഷ് ബോസ് സസ്പെൻഷന് ശേഷം ഇന്ന് തിരിച്ചെത്തും. ഐ.എസ്.എല്ലിൽ ഈ താരത്തിന്റെ നൂറാം മത്സരമായിരിക്കും ഇത്. സ്വന്തം തട്ടകത്തിൽ ഈ സീസണിൽ എല്ലാ മത്സരവും ജയിച്ച ടീമിനോടാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.