വനിത ലോകകപ്പിൽ ഇന്ന് സ്പെയിൻ-ഇംഗ്ലണ്ട് ഫൈനൽ
text_fieldsഇന്നറിയാം. ഇംഗ്ലണ്ടും സ്പെയിനും വനിത ലോകകപ്പ് ഫൈനൽ കളിക്കുന്നത് ഇതാദ്യമായതിനാൽ കിരീടത്തിന് പുതിയ അവകാശികൾ വരും. 2015ലെ മൂന്നാം സ്ഥാനമാണ് ഇംഗ്ലീഷുകാരുടെ മികച്ച പ്രകടനമെങ്കിൽ സ്പാനിഷ് സംഘം 2023നു മുമ്പൊരിക്കലും സെമി ഫൈനൽപോലും കണ്ടിട്ടില്ല.
ഇവാൻ ആൻഡ്രസ് നയിക്കുന്ന ലാ റോജയും മില്ലീ ബ്രൈറ്റിന് കീഴിൽ ലയണസും സ്റ്റേഡിയം ആസ്ട്രേലിയയിൽ ഇറങ്ങുന്നത് കന്നിക്കിരീടം ലക്ഷ്യമിട്ടാണ്. ഇതുവരെയുള്ള മത്സരഫലങ്ങൾ നോക്കുമ്പോൾ ഇംഗ്ലണ്ടിനാണ് നേരിയ മുൻതൂക്കമെങ്കിലും സ്പെയിനിന്റെ പോരാട്ടവീര്യത്തെ എഴുതിത്തള്ളാൻ വയ്യ.
പരിശീലകൻ ജോർജ് വിൽഡക്കെതിരെ താരങ്ങൾ കൂട്ടത്തോടെ രംഗത്തെത്തിയതിനെത്തുടർന്ന് കലുഷിതമായിരുന്നു ഏതാനും മാസം മുമ്പ് സ്പെയിൻ ടീമിലെ അവസ്ഥ. വിൽഡയാണ് കോച്ചെങ്കിൽ തങ്ങളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് 15ഓളം കളിക്കാർ വ്യക്തമാക്കുകയും ചെയ്തു. പല പ്രമുഖരുമില്ലാതെ ലോകകപ്പിനെത്തിയ ടീം പക്ഷേ, അവിശ്വസനീയ പ്രകടനവുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. ആക്രമണത്തിൽ ആവേശം നിറഞ്ഞ സംഘമാണ്.
ഐറ്റാന ബോൺമതി ഉൾപ്പെടെ മികച്ച താരങ്ങളുടെ സാന്നിധ്യം ചെമ്പടക്ക് കരുത്താണ്. സ്ട്രൈക്കർ ലോറൻ ജെയിംസ് രണ്ടു മത്സര വിലക്കിനുശേഷം ഇംഗ്ലീഷ് നിരയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പൂർണമായും ഫിറ്റായ ഇംഗ്ലണ്ട് അനുഭവസമ്പത്തിലും മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.