ലോകകപ്പിലെ പരിചയം തുണയായി
text_fieldsലോകകപ്പ് ഫുട്ബാളിൽ ഒരു ജയം പോലുമില്ലാതെ നിരാശപ്പെടുത്തിയ ആതിഥേയർ എന്നായിരുന്നു അന്ന് ഖത്തറിനെതിരെ ഉയർന്ന വിമർശനം. എന്നാൽ, കളിയുടെ ഫലം എന്നതിനപ്പുറം ലോകകപ്പ് പോലൊരു വമ്പൻ വേദിയിൽ വമ്പൻ ടീമുകൾക്കെതിരായ മത്സരത്തെ അനുഭവസമ്പത്താക്കി മാറ്റിയത് ഖത്തർ ഫുട്ബാളിനുള്ള മുതൽകൂട്ടായി. ഇറാനെതിരായ സെമി ഫൈനലിലെ മത്സരത്തിൽ മിന്നുംതാരമായി മാറിയ അക്രം അഫിഫ് ശരിവെച്ചതും ഇതായിരുന്നു.
ലോകകപ്പ് നൽകിയ ബിഗ് മാച്ച് എക്സ്പീരിയൻസ് ടീമിന് നിർണായക മത്സരത്തിൽ എതിരാളിയുടെ വലുപ്പമോ, സമ്മർദമോ ഭയക്കാതെ പോരാടാനുള്ള അനുഭവം പകർന്നതാണ് ലോകകപ്പ് ഖത്തറിന് നൽകിയ പാഠം. ഇതു തന്നെയായിരുന്നു ഏഷ്യൻ കപ്പിലെ നിർണായക മത്സരങ്ങളിൽ ഗോളടിച്ചും പ്രതിരോധിച്ചും മുന്നേറാൻ ഖത്തറിന് കരുത്തായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.