യുൾറിമെയില്ലാത്ത ആദ്യ ലോകകപ്പ്
text_fields● ലോകകപ്പ് മൈതാനങ്ങളിലും ഗാലറിയിലും സംഘാടകന്‍റെ ഉത്തരവാദിത്തതോടെ ഓടിനടന്ന മുൻ ഫിഫ പ്രസിഡന്‍റ് യുൾറിമെ ഇല്ലാത്ത ആദ്യ ലോകകപ്പായിരുന്നു സ്വീഡനിലേത്. ലോകകപ്പ് ഫുട്ബാൾ സ്ഥാപകൻ എന്നറിയപ്പെടുന്ന യുൾറിമെ 1956 ഒക്ടോബർ ആറിന് വിടപറഞ്ഞിരുന്നു.
മ്യൂണിക് ദുരന്തത്തിന്‍റെ നിഴൽ
● 1958 ഫെബ്രുവരിയിൽ പശ്ചിമ ജർമനിയിലെ മ്യൂണികിൽ മാഞ്ചസ്റ്റർ യുനൈറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം തകർന്നു വീണതിന്‍റെ ഞെട്ടൽ മാറും മുമ്പായിരുന്നു സ്വീഡനിൽ ലോകകപ്പിന് പന്തുരുണ്ടത്. ബെൽഗ്രേഡിൽ നിന്നും യൂറോപ്യൻ കപ്പ് സെമി ഫൈനലിലേക്കുള്ള ബർത്തുറപ്പിച്ചതിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രമധ്യേയായിരുന്നു കളിക്കാരും പരിശീലകരും മാധ്യമപ്രവർത്തകരും സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടത്. എട്ട് കളിക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് ടീം അംഗവും യുനൈറ്റഡ് ക്യാപ്റ്റനുമായിരുന്ന റോജർ ബയൺ, ഡങ്കൺ എഡ്വേർഡ്, ടോമി ടെയ്ലർ എന്നീ ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചവരും മരണപ്പെട്ടു.
ആദ്യ ഗോൾരഹിത സമനില
● ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ രഹിത സമനില പിറന്നത് സ്വീഡനിലായിരുന്നു. ഗ്രൂപ്പ് 'എഫിൽ' ബ്രസീലും ഇംഗ്ലണ്ടും തമ്മിലെ മത്സരം ഇരു ടീമുകളും ഗോളില്ലാതെ പിരിഞ്ഞതോടെ ചരിത്രത്തിൽ ഇടം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.