ലോകകപ്പ്: പ്രധാന കമാൻഡ് സെൻററിൽ ഖത്തർ അമീറിന്റെ സന്ദർശനം
text_fieldsദോഹ: ദോഹ എക്സിബിഷൻ സെൻററിൽ പ്രവർത്തിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 മെയിൻ കമാൻഡ് സെൻറർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. ഡി.ഇ.സിയിലെ ഫിഫ മെയിൻ ഓപറേഷൻ സെൻറർ, ഹോസ്റ്റ് കൺട്രി മെയിൻ ഓപറേഷൻ കമാൻഡ് സെൻറർ എന്നിവയുമായി ബന്ധപ്പെട്ടും ലോകകപ്പ് ഉൾപ്പെടെ ആഗോള കായിക ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിലും തുടർനടപടികളിലും ഉന്നത അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നത് ഉറപ്പുവരുത്തുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ചും അമീറിന് അധികൃതർ വിശദീകരണം നൽകി.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ എന്നിവയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായും അമീർ സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തി. അമീറിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ എന്നിവരും അമീറിനെ അനുഗമിച്ചു. കൂടാതെ ശൈഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥരും ഡി.ഇ.സിയിൽ അമീറിനൊപ്പമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.