ലോകകപ്പ് യോഗ്യത റൗണ്ട്: ജർമനിക്കും ഇറ്റലിക്കും ജയം
text_fieldsമഡ്രിഡ്: മൂന്നുവർഷം മുമ്പ് ചോദിച്ചിട്ടും അവസരം നൽകാതെ കൊട്ടിയടച്ച വാതിലുകൾ സ്ലാറ്റൻ ഇബ്രാഹിമോവിച് എന്ന 39കാരന് മുന്നിൽ സ്വീഡൻ വീണ്ടും തുറന്നു. ലോകകപ്പ് യോഗ്യത റൗണ്ട് ഗ്രൂപ് 'ബി'യിൽ സ്വീഡൻ ജോർജിയയെ 1-0ത്തിന് വീഴ്ത്തിയപ്പോൾ െപ്ലയിങ് ഇലവനിലെ സാന്നിധ്യംകൊണ്ടു മാത്രമല്ല, വിജയ ഗോളിന് അവസരം ഒരുക്കിയും എ.സി മിലാെൻറ ഇബ്ര വിസ്മയിപ്പിച്ചു.
2016 യൂറോ കപ്പിനു പിന്നാലെയാണ് ഇബ്രാഹിമോവിച് ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. യൂറോ കപ്പിലെ മോശം പ്രകടനമായിരുന്നു പെെട്ടന്നുള്ള പ്രഖ്യാപനത്തിന് കാരണമായത്. അടുത്ത വർഷം സ്വീഡൻ ലോകകപ്പ് യോഗ്യത നേടിയതോടെ താരം തിരിച്ചുവരവ് മോഹം വെളിപ്പെടുത്തിയെങ്കിലും പരിഗണിച്ചില്ല.
അങ്ങനെ ഇബ്രയില്ലാതെ 2018 ലോകകപ്പിൽ സ്വീഡൻ പന്തുതട്ടി. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലോസ്ആഞ്ജലസ് ഗാലക്സി, എ.സി മിലാൻ ടീമുകളിൽ ഗോളുകളടിച്ച് തിമിർക്കുേമ്പാഴും ആ തിരിച്ചുവരവ് മോഹത്തിന് കോച്ച് ജാനി ആൻഡേഴ്സൻ ചെവികൊടുത്തില്ല. ഒടുവിൽ കഴിഞ്ഞ നവംബറിലാണ് കോച്ച് ചർച്ചക്കായി ക്ഷണിക്കുന്നത്.
ഒടുവിൽ കഴിഞ്ഞ 15ന് ലോകകപ്പ് യോഗ്യത ടീമിൽ ഇടംനൽകി ഇതിഹാസ താരത്തിെൻറ തിരിച്ചുവരവിന് വഴിയൊരുക്കി. ജോർജിയക്കെതിരായ ടീമിൽ ഇടംനൽകിയ തീരുമാനത്തെ 'ദൈവത്തിെൻറ തിരിച്ചുവരവ്' എന്നായിരുന്നു ഇബ്ര വിശേഷിപ്പിച്ചത്. എന്തായാലും ആ വരവ് മോശമാക്കിയില്ല.
തെൻറ പകുതി മാത്രം പ്രായമുള്ള ഡെജാൻ കുലുസെവ്സ്കി ഉൾപ്പെടെ താരങ്ങൾക്കൊപ്പം െപ്ലയിങ് ഇലവനിൽ ആക്രമണം നയിച്ച് ഇബ്ര, 35ാം മിനിറ്റിൽ വിക്ടർ ക്ലാസനിലേക്ക് ഗോളിന് പന്തെത്തിച്ചുനൽകി വിമർശകരുടെയെല്ലാം വായടപ്പിച്ച് 39ലും തെൻറ പത്തരമാറ്റ് തിളക്കം കാണിച്ചു.
അഞ്ചടിച്ച് ഇംഗ്ലണ്ട്
മറ്റു മത്സരങ്ങളിൽ ഇറ്റലി, ജർമനി, ഇംഗ്ലണ്ട് ടീമുകൾക്ക് ജയത്തോടെ തുടക്കം. മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ ഗ്രീസ് 1-1ന് സമനിലയിൽ തളച്ചു. ഇറ്റലി 2-0ത്തിന് വടക്കൻ അയർലൻഡിനെയും ജർമനി ഐസ്ലൻഡിനെയും (3-0) ഇംഗ്ലണ്ട് സാൻ മാരിേനായെയും (5-0) തോൽപിച്ചു.
ഡൊമിനിക് കാൾവർട്ടിെൻറ ഇരട്ട ഗോളിലാണ് ഇംഗ്ലണ്ട് സാൻ മാരിനോയെ തോൽപിച്ചത്. ജെയിംസ് വാഡ്, റഹിം സ്റ്റർലിങ്, ഒലി വാറ്റ്കിൻസ് എന്നിവരും ഗോളടിച്ചു. ഇറ്റലി അയർലൻഡിനെ 2-0ത്തിന് വീഴ്ത്തിയപ്പോൾ ഡൊമിനികോ ബെറാഡി, സിറോ ഇമ്മൊബിൽ എന്നിവർ ഗോൾ നേടി. ജർമനി 3-0ത്തിന് ഐസ്ലൻഡിനെ തോൽപിച്ചു.
ലിയോൺ ഗൊരസ്ക, കയ് ഹാവെട്സ്, ഇൽകെ ഗുൻഡോഗൻ എന്നിവരുടെ വകയായിരുന്നു ഗോളുകൾ. ഗ്രീസിനെതിരെ 33ാം മിനിറ്റിൽ അൽവാരോ മൊറാറ്റ ഗോളിൽ സ്പെയിൻ ലീഡ് നേടിയിട്ടും 56ാം മിനിറ്റിൽ ബകാസെറ്റാസിെൻറ പെനാൽറ്റിയിലൂടെ കളി കൈവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.