ലോകകപ്പ് യോഗ്യരായി സ്പെയിനും സെർബിയയും
text_fieldsലിസ്ബനിലെ സ്വന്തം മൈതാനമായ എസ്റ്റേഡിയോ ഡി ലൂയിസിൽ ലോകകപ്പ് യോഗ്യത റൗണ്ട് ഗ്രൂപ് എയിലെ സെർബിയക്കെതിരായ അവസാന മത്സരം 90ാം മിനിറ്റിലേക്കു കടക്കുേമ്പാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചുനിൽക്കുകയായിരുന്നു. 1-1 ആയിരുന്നു അപ്പോൾ സ്കോർ.
അതേ സ്കോറിൽ കളി തീർന്നാൽ ഗ്രൂപ് ചാമ്പ്യന്മാരായി പോർചുഗലിന് ലോകകപ്പിൽ ഇടമുറപ്പിക്കാം. എന്നാൽ, സെർബിയൻ താരങ്ങളുടെ മനസ്സിലിരിപ്പ് വേറെയായിരുന്നു. വിട്ടുകൊടുക്കാൻ തയാറാവാതെ അവർ പോരാടി. നായകൻ ഡുസാൻ ടാഡിച്ചിെൻറ വലതുവിങ്ങിൽനിന്നുള്ള ഇടങ്കാലൻ ക്രോസിൽ അലക്സാണ്ടർ മിട്രോവിച്ചിെൻറ തലയിൽനിന്ന് പാഞ്ഞ പന്ത് പറങ്കി ഗോളി റൂയി പാട്രീഷ്യോയെ മറികടന്നപ്പോൾ സെർബിയ കുതിച്ചത് ഖത്തറിലേക്ക്. പോർചുഗലിെൻറ സ്വപ്നങ്ങൾ നിമിഷാർധത്തിൽ പ്ലേഓഫിെൻറ അനിശ്ചിതത്വത്തിലേക്ക് വഴിമാറി.
ഗ്രൂപ് എയിൽ 20 പോയേൻറാടെയാണ് സെർബിയ ചാമ്പ്യന്മാരായത്. പോർചുഗലിന് 17 പോയൻറാണ്. എതിർ പ്രതിരോധത്തിെൻറ പിഴവിൽനിന്ന് ലക്ഷ്യംകണ്ട റെനറ്റോ സാഞ്ചസിെൻറ ഗോളിൽ രണ്ടാം മിനിറ്റിൽതന്നെ മുന്നിലെത്തിയത് പോർചുഗലാണ്. എന്നാൽ, റൊണാൾഡോക്ക് സെർബിയൻ പ്രതിരോധം കൂച്ചുവിലങ്ങിട്ടതോടെ ലീഡുയർത്താൻ പോർചുഗീസുകാർക്കായില്ല.
ആക്രമണം കനപ്പിച്ച സെർബിയക്കാർ ടാഡിച്ചിെൻറ ഭാഗ്യഗോളിൽ ഒപ്പംപിടിച്ചു. പിന്നീടായിരുന്നു ട്വിസ്റ്റ്. ഗ്രൂപ് ബിയിൽ മുൻനിരക്കാരുടെ പോരിൽ സ്വീഡനെ 1-0ത്തിന് കീഴടക്കിയ സ്പെയിനും ലോകകപ്പിന് യോഗ്യത നേടി. 86ാം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ വകയായിരുന്നു നിർണായക ഗോൾ. ഡാനി ഓൽമോയുടെ തകർപ്പൻ ലോങ്റേഞ്ചർ സ്വീഡിഷ് ഗോളി റോബിൻ ഓൽസണിെൻറ കൈയിലും ബാറിലും തട്ടി തിരിച്ചെത്തിയപ്പോൾ മൊറാറ്റ അവസരം മുതലാക്കുകയായിരുന്നു. സ്പെയിനിന് 19ഉം സ്വീഡന് 15ഉം പോയൻറാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.