ലോകകപ്പ് യോഗ്യത: സമനില കുരുക്കിൽ ബെൽജിയം, പോർച്ചുഗൽ; അയർലൻഡിനെ അട്ടിമറിച്ച് ലക്സംബർഗ്, വമ്പൻജയവുമായി തുർക്കി, ലക്സംബർഗ്
text_fieldsപാരിസ്: ലോകകപ്പ് യോഗ്യത തേടിയുള്ള യൂറോപിലെ പോരാട്ടങ്ങളിൽ സമനിലയിൽ കുരുങ്ങി വമ്പന്മാരായ ബെൽജിയവും പോർച്ചുഗലും. ലോകഫുട്ബാളിലെ ഒന്നാമന്മാരായ ബെൽജിയം ചെക് റിപ്പബ്ലിക്കിനോടും പോർച്ചുഗൽ സെർബിയയോടുമാണ് ജയം നഷ്ടപ്പെട്ട് സമനിലയിലായത്. ബെൽജിയം- ചെക് റിപ്പബ്ലിക് കളിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചപ്പോൾ പോർച്ചുഗൽ- സെർബിയ പോരാട്ടത്തിൽ രണ്ടു ഗോളുകൾ വീതം ഇരുടീമും നേടി. ബെൽജിയത്തിനായി ലുക്കാക്കുവും ചെക് നിരയിൽ പ്രോവോദുമാണ് സ്കോറർമാർ.
കഴിഞ്ഞ കളിയിൽ നെതർലൻഡ്സിനെ 4-2ന് വീഴ്ത്തിയ തുർക്കി ഏകപക്ഷീയമായ മൂന്നു ഗോളിന് നോർവേയെയും കടന്ന് രണ്ടു കളികളിൽ രണ്ടു ജയവുമായി സാധ്യത ശക്തമാക്കി. ഒസാൻ തൂഫാൻ രണ്ടു ഗോളുമായി തുർക്കി നിരയിൽ തിളങ്ങിയപ്പോൾ സഗ്ലാൻ സോയുൻസു അവശേഷിച്ച ഗോളിനുടമയായി. കഴിഞ്ഞ കളിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്‍റെ ക്ഷീണം തീർത്ത പ്രകടനവുമായി എത്തിയ നെതർലൻഡ്സ് ദുർബലരായ ലാറ്റ്വിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോൽപിച്ചു. ബെർഗൂയിസ്, ഡി ജോങ് എന്നിവരാണ് ലക്ഷ്യം കണ്ടത്.
മറ്റു കളികളിൽ ക്രൊയേഷ്യ സൈപ്രസിനെയും (1-0) ലക്സംബർഗ് അയർലൻഡിനെയും (1-0) റഷ്യ െസ്ലാവേനിയയെയും (2-1) ബെലറൂസ് എസ്റ്റോണിയയെയും (4-2) തകർത്തു. രണ്ടു കളികൾ പൂർത്തിയായ എ ഗ്രൂപിൽ സെർബിയ, പോർച്ചുഗൽ ടീമുകൾ നാലു പോയിന്‍റുമായി മുന്നിൽനിൽക്കുേമ്പാൾ ഇ ഗ്രൂപിൽ ചെക് റിപ്പബ്ലിക്, ബെൽജിയം ടീമുകൾ അതേ പോയിന്‍റുമായി ഒന്നും രണ്ടും സ്ഥാനത്തുണ്ട്. നെതർലൻഡ്സ് ഉൾപെടുന്ന ഗ്രൂപ് ജിയിൽ ആറു പോയിന്‍റുമായി തുർക്കിയും മോണ്ടിനെഗ്രോയുമാണ് ആദ്യ സ്ഥാനങ്ങളിൽ. ഡച്ച് പടക്ക് മൂന്നു പോയിന്‍റ് മാത്രമാണ് സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.