Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​: മൂന്നാംഘട്ട...

ലോകകപ്പ്​: മൂന്നാംഘട്ട ടിക്കറ്റ്​ വിൽപന ജൂലൈ​ അഞ്ചു മുതൽ

text_fields
bookmark_border
qatar world cup
cancel
Listen to this Article

ദോഹ: ലോകകപ്പ്​ ടിക്കറ്റ്​ വിൽപനയുടെ മൂന്നാം ഘട്ടം ജൂലൈ​ അഞ്ചിന്​ ആരംഭിക്കുമെന്ന്​ ഫിഫ. ഫസ്റ്റ്​ കം ഫസ്റ്റ്​ എന്ന മാനദണ്ഡത്തിലാണ് ഇത്തവണ ആരാധകർക്ക്​ ടിക്കറ്റ്​ സ്വന്തമാക്കാൻ അവസരമൊരുക്കുന്നത്​. ജൂലൈ​ അഞ്ചിന് ഖത്തർസമയം ഉച്ച 12 മണി മുതൽ (ഇന്ത്യൻ സമയം 2.30 മുതൽ) FIFA.com/tickets എന്ന വെബ്​സൈറ്റ്​ വഴിയാവും ടിക്കറ്റ്​ വിൽപന.

മൂന്നാം ഘട്ട വിൽപന ആഗസ്റ്റ്​ 16 വരെ നീണ്ടു നിൽക്കും. ഈ ഘട്ടത്തിൽ ​ആരാധകർക്ക്​ ബുക്ക്​ ചെയ്ത്​ ഉടൻ പണമടച്ചു തന്നെ ടിക്കറ്റ്​ സ്വന്തം പേരിലാക്കാം.

ആദ്യ രണ്ട്​ ഘട്ടങ്ങളിലും ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ റാൻഡം ​നറുക്കെടുപ്പ്​ പ്രകാരമായിരുന്നു ലോകകപ്പ്​ ടിക്കറ്റുകൾ വിറ്റത്​. 2.35 കോടിയോളം അപേക്ഷകരിൽ 18 ലക്ഷം ടിക്കറ്റുകൾ മാത്രമാണ്​ ലോകവ്യാപകമായി വിറ്റഴിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcup 2022
News Summary - World Cup: Third round of ticket sales from July 5
Next Story