ഇബ്രക്കൊരു മോഹം, സ്വീഡൻ ടീമിൽ തിരിച്ചെത്തണം
text_fieldsസ്വീഡൻ: 39ാമത്തെ വയസ്സിലും കൗമാരക്കാരെനപ്പോലെ പറന്ന് ഗോളടിച്ച് കൂട്ടുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ വീണ്ടുമൊരിക്കൽ സ്വീഡൻ ജഴ്സിയിൽ കാണാനാവുമോ? സാധ്യത തെളിയുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ വാർത്തകൾ. സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇറ്റാലിയൻ സീരി 'എ'യിൽ എ.സി മിലാനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന ഇബ്രയെ കാണുേമ്പാൾ, പ്രായം മറന്ന് അദ്ദേഹത്തെ ടീമിലെടുക്കൂവെന്ന് സ്വീഡിഷ് ഫുട്ബാൾ ഫെഡറേഷനോടും കോച്ച് ജാനി ആൻഡേഴ്സനോടും അഭ്യർഥിക്കുകയാണ് ആരാധകർ.
കഴിഞ്ഞ രാത്രിയിൽ മിലാനുവേണ്ടി ഉദ്നിസെക്കെതിരെ ബൈസിക്കിൾ കിക്ക് ഗോൾകൂടി നേടി ഇബ്ര ആരാധകരിലെ അതിശയം കൂട്ടി.സീസണിൽ ആറു കളിയിൽ ഏഴു ഗോളടിച്ച് ടോപ് സ്കോറർ സ്ഥാനത്ത് തുടരുന്ന ഇബ്ര, ദേശീയ ടീമിലേക്ക് മടങ്ങാനുള്ള ആഗ്രഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. സ്വീഡൻ ജഴ്സിയണിഞ്ഞ് 'ലോങ് ടൈം നോ സീ' എന്ന അടിക്കുറിപ്പുകൂടി ചേർത്താണ് താരം ഒരുമുഴം മുേമ്പ എറിഞ്ഞത്. എന്നാൽ, വാർത്തയോട് സ്വീഡിഷ് ഫുട്ബാളും കോച്ചും പ്രതികരിച്ചിട്ടില്ല.
2016 യൂറോ കപ്പിനു പിന്നാലെ ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം, 2018 ലോകകപ്പ് ടീമിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. ഇപ്പോൾ, രണ്ടു വർഷത്തിനു ശേഷവും അതേ മോഹവുമായി സ്വീഡിഷ് ഫുട്ബാളിെൻറ വാതിൽ മുട്ടുകയാണ് പഴയ സൂപ്പർ താരം. നേഷൻസ് ലീഗിൽ ക്രൊയേഷ്യ, ഫ്രാൻസ് ടീമുകളെ നേരിടാനിരിക്കുകയാണ് സ്വീഡൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.