സിനിമയിലും ഒരുകൈ നോക്കാൻ ഇബ്രാഹിമോവിച്
text_fieldsറോം: ഫുട്ബാളിൽ കഴിവുതെളിയിച്ച സ്വീഡൻ താരം ഇബ്രഹിമോവിചിന് മറ്റൊരു മോഹം കൂടിയുണ്ട്. ഫുട്ബാൾ അവസാനിപ്പിച്ചതിനു ശേഷം സിനിമയിലും തിളങ്ങണം. ഇക്കാര്യം താരം നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഫുട്ബാൾ കരിയർ അവസാനിക്കുന്നതിന് മുമ്പു തന്നെ അതിന് അവസരം എത്തിയിരിക്കുകയാണ്. ഫ്രഞ്ച് ലൈവ് ആക്ഷൻ ഫിലിം ഫ്രാൈഞ്ചസിയായ അസ്റ്ററിക്സ് ഫിലിംസാണ് സ്വീഡിഷ് താരത്തിന് അവസരം ഒരുക്കുന്നത്. നേരത്തേ, ഇറ്റലിയിലെ സാൻറിമോ സംഗീത ആൽബത്തിൽ താരം തലകാണിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ 'ആൻറി വൈറസ്' എന്ന റോളിലാവും ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നതെന്ന് എ.സി മിലാൻ താരം അറിയിച്ചു. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022ൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമ ഫ്രഞ്ച് സംവിധായകൻ ഗല്ലോമെ കാനറ്റാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.