പിതാവ് 'പറന്ന' ട്രാക്കിൽ പുതുചരിത്രമെഴുതാൻ മിക് ഷൂമാക്കർ വരുന്നു
text_fieldsലണ്ടൻ: ലൂയിസ് ഹാമിൽടണും പിറകിൽ സെബാസ്റ്റ്യൻ വെറ്റലുമടക്കം ഫോർമുല വൺ ട്രാക്ക് വാണ് നിരവധി പേർ ലോകം ജയിച്ചുകുതിക്കുേമ്പാഴും മൈക്കൽ ഷുമാക്കർ എന്ന ഇതിഹാസത്തോളം വരില്ല ഇവരൊന്നും എന്ന് വിശ്വസിക്കാനാണ് ആരാധകർക്കിപ്പോഴും ഇഷ്ടം. പ്രതാപകാലം പിന്നിടുംമുമ്പ് മഞ്ഞുമലയിൽ വീണ് ബോധം നഷ്ടമായ താരം വർഷങ്ങളെടുത്തിട്ടും ട്രാക്കിലോ പതിവു ജീവിതത്തിലോ തിരികെ എത്തിയിട്ടില്ല. അതു സംഭവിക്കുമെന്ന് ഇനിയൊട്ട് ഉറപ്പുമില്ല. പക്ഷേ, ട്രാക്കിന് തീ പകർന്ന് െഫറാരി കുതിച്ച വഴികളിൽ അതേ ഛായയുമായി സ്വന്തം പുത്രൻ വരികയാണ്, പിതാവിന്‍റെ ആത്മവിശ്വാസവും അതിവേഗവും ആവാഹിച്ച്. മുന്നിൽ ഡ്രൈവിങ് സീറ്റിൽ കുതിച്ചോടുന്ന അശ്വങ്ങളെ അവൻ പിറകിലാക്കുമോ? ഈയാഴ്ച ബഹ്റൈനിൽ സീസണിലെ പ്രഥമ ഗ്രാൻപ്രീക്ക് തുടക്കമാകുേമ്പാൾ നെടുവീർപിട്ട് ലോകം കൺപാർക്കുകയാണ്.
22 കാരനായ മകൻ മിക് ഷൂമാക്കർ ആദ്യമായാണ് ഫോർമുല വൺ കരിയറിലേക്ക് ചുവടുവെക്കുന്നത്. പിതാവ് ബാക്കിവെച്ച പൈതൃകമാണ് തന്‍റെ കരുത്തെന്ന് ആദ്യമേ അവൻ പറയുന്നു.
ഫോർമുല വൺ ട്രാക്കിൽ ആദ്യമായി മിക് എത്തുേമ്പാൾ പക്ഷേ, പഴയ മൈക്കലിന്‍റെ ഓർമകൾ ആരാധകരെ നോവായി അലട്ടും. മുഖവും ഛായയും അതേ പടി മിക്കിലുണ്ടാകുേമ്പാൾ തീർച്ചയായും. നടത്തവും തലയുടെ എടുപ്പും എല്ലാം അതേ പടി തന്നെ. അന്ന്, 1991ൽ പിതാവ് ആദ്യമായി ഗ്രാൻപ്രീ ട്രാക്കിലെത്തുേമ്പാൾ പ്രായം 22 ആയിരുന്നു. ബെൽജിയൻ ഗ്രാൻപ്രിയിലായിരുന്നു തുടക്കം. ഇതിപ്പോൾ ബഹ്റൈനിലായതു മാത്രം മാറ്റം. ഓരോ താരവും സ്വന്തം പേരിന്‍റെ ആദ്യ മൂന്ന് അക്ഷരങ്ങൾ ചേർത്ത് ഡ്രൈവറുടെ പേര് നിർണയിക്കുേമ്പാൾ അന്ന് പിതാവ് ഉപയോഗിച്ച അതേ 'എസ്.സി.എച്ച്' എന്നതു തന്നെ മിക്കും ഉപയോഗിക്കും. കാരണം, പിതാവാണ് തന്‍റെ വിഗ്രഹമെന്ന് അവൻ പറയുന്നു.
എട്ടാം വയസ്സിൽ, 2008ലാണ് മിക് ആദ്യമായി വളയം പിടിച്ചുതുടങ്ങുന്നത്. പിന്നെയും നാല്- അഞ്ചു വർഷം കഴിഞ്ഞാണ് ഡ്രൈവിങ് തന്‍റെ ഇഷ്ട മേഖലയാക്കാമെന്ന് അവനു തോന്നിയത്. 2018 ഫോർമുല ത്രീയിൽ അങ്കം കുറിച്ചു. ഒരു വർഷം കഴിഞ്ഞ് ഫോർമുല രണ്ടിലും. അതും പൂർത്തിയാക്കി കാറോട്ടത്തിലെ ഏറ്റവും ഗ്ലാമർ പോരിടങ്ങളിലേക്കാണ് ചുവടു വെക്കുന്നത്. ഇനി അവനു മുന്നിൽ ഏതേതു ചരിത്രങ്ങൾ വഴിമാറുമെന്ന് കാത്തിരുന്ന് കാണണം. മൈക്കൽ പറത്തിയ ഫെറാരി മകനിലും താൽപര്യം അറിയിച്ചിട്ടുണ്ട്. അതുപക്ഷേ, അവൻ ട്രാക്കിൽ തെളിയിക്കണം. കാരണം, ടീമുമായി കരാറിലെത്തിയ രണ്ടു പേർ നിലവിൽ ഡ്രൈവർമാരായുണ്ട്.
കഴിഞ്ഞ വർഷം വരെ ലോകത്തെ ഏറ്റവും കൂടുതൽ കിരീടങ്ങളുടെ തമ്പുരാനായിരുന്നു മൈക്കൽ ഷൂമാക്കർ. ഹാമിൽട്ടൺ അത് സ്വന്തമാക്കിയെങ്കിലും ആരാധക മനസ്സിൽ കിരീടം ഇപ്പോഴും ഷൂമാക്കർക്കു തന്നെ. 2013ലാണ് സ്കീയിങ്ങിനിടെ വീണ് മൈക്കൽ ഷൂമാക്കർക്ക് ഗുരുതര പരിക്കേൽക്കുന്നത്. അതിനു ശേഷം എട്ടുവർഷത്തിനിെട പൊതു രംഗത്ത് എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.