എെൻറ റെക്കോഡ് ഷൈലി തകർത്താൽ സന്തോഷം –അഞ്ജു
text_fieldsന്യൂഡൽഹി: അത്ലറ്റിക്സിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളി നേടിയ ഷൈലി സിങ് എന്ന് സീനിയർ ലോക ചാമ്പ്യൻഷിപ് മെഡൽ ജേത്രി അഞ്ജു ബോബി ജോർജ്. 17 വർഷമായി തെൻറ പേരിലുള്ള ദേശീയ റെക്കോഡ് ഷൈലി തകർക്കുന്ന കാലം വിദൂരമല്ലെന്നും അത് സംഭവിച്ചാൽ താൻ ഏറെ സന്തോഷിക്കുമെന്നും അഞ്ജു പറഞ്ഞു. അഞ്ജുവിെൻറ ബംഗളൂരു അക്കാദമിയുടെ കണ്ടെത്തലായ ഷൈലി, സായി ഹൈപെർഫോമൻസ് കോച്ചായ അഞ്ജുവിെൻറ ഭർത്താവ് റോബർട്ട് ബോബി ജോർജിന് കീഴിലാണ് പരിശീലിക്കുന്നത്.
6.59 മീറ്റർ ചാടിയാണ് ഷൈലി െനെറോബിയിൽ നടന്ന അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത്. കരിയറിെല മികച്ച പ്രകടനം കാഴ്ചവെച്ച 17കാരിക്ക് ഒരു സെൻറിമീറ്റർ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. അഞ്ജു 2003 പാരിസ് സീനിയർ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ ചാടിയതും 6.59 മീറ്ററായിരുന്നു. അന്നുപക്ഷേ, അഞ്ജുവിന് 27 വയസ്സായിരുന്നുവെങ്കിൽ പത്തു വയസ്സ് കുറവാണ് ഷൈലിക്ക്. പിന്നീട് 2004 ഏതൻസ് ഒളിമ്പിക്സിൽ അഞ്ജു ചാടിയ 6.83 മീറ്ററാണ് ഇപ്പോഴും ദേശീയ റെക്കോഡ്. ഇത് മൂന്നു വർഷത്തിനകം ഷൈലി മറികടക്കുമെന്നാണ് റോബർട്ട് ബോബി ജോർജ് പറയുന്നത്.
2017ൽ വിജയവാഡയിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ 4.64 മീറ്ററുമായി അഞ്ചാമതായിരുന്ന ഷൈലിയിൽ പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ റോബർട്ടാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരാൻ മുൻകൈയെടുത്തത്. ബോബി ജോർജിെൻറ പരിശീലനത്തിൽ മൂന്നു വർഷത്തിനകം രണ്ടു മീറ്ററോളം ചാട്ടം മെച്ചപ്പെടുത്തിയ ഷൈലിയുടെ വളർച്ച അതിവേഗമായിരുന്നു. അടുത്ത വർഷത്തെ ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമാണ് ഷൈലിയുടെ അടുത്ത ലക്ഷ്യങ്ങളെന്ന് അഞ്ജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.