ഏഷ്യൻ കപ്പ് ഹോക്കി; ജപ്പാനെ തളച്ച് ഇന്ത്യ
text_fieldsചെന്നൈ: ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ജപ്പാനെ ഒപ്പം പിടിച്ച് ഇന്ത്യ. ആദ്യ പകുതിയിൽ കെൻ നഗായോഷി നേടിയ ഗോളിൽ മുന്നിൽനിന്ന ജപ്പാനെതിരെ പിന്നീട് കളി കടുപ്പിച്ച ആതിഥേയർ ക്യാപ്റ്റൻ ഹർമൻപ്രീതിലൂടെ 43ാം മിനിറ്റിൽ സമനില പിടിക്കുകയായിരുന്നു.
മനോഹരമായി കൊണ്ടുംകൊടുത്തും പൊരുതിയ ഇരു ടീമുകളും പിന്നെയും അവസരങ്ങൾ പലത് തുറന്നതോടെ ഏത് നിമിഷവും ഗോൾ പിറക്കുമെന്ന് തോന്നിച്ചു. എന്നാൽ, ഗോളിനരികെനിന്ന് ഓരോന്നും മടങ്ങിയതോടെ കളി സമനിലയിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആദ്യ മത്സരത്തിൽ ഇന്ത്യ 7-2ന് ചൈനയെ മുക്കിയിരുന്നു.
നേരത്തെ പാകിസ്താനും കൊറിയയും തമ്മിലെ ആവേശപ്പോരിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ, പോയിന്റ് നിലയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കിറങ്ങി. രണ്ടു ജയങ്ങൾ കുറിച്ച മലേഷ്യയാണ് ഒന്നാമത്. ജപ്പാനും പാകിസ്താനും ചാമ്പ്യൻഷിപ്പിലെ ആദ്യ പോയിന്റുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.