ഹോക്കി പ്രോ ലീഗ്: ലോക ചാമ്പ്യന്മാരെ വീണ്ടും വീഴ്ത്തി ഇന്ത്യ ഒന്നാമത്
text_fieldsറൂർക്കേല (ഒഡിഷ): സ്വന്തം മണ്ണിൽ ഉജ്ജ്വല ഫോം തുടരുന്ന ഇന്ത്യൻ ടീം ഹോക്കി പ്രോ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ലോക ചാമ്പ്യന്മാരായ ജർമനിയെ രണ്ടാം പാദത്തിലും തോൽപിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. തിങ്കളാഴ്ചത്തെ മത്സരത്തിൽ 6-3നായിരുന്നു ജയം. ഇതോടെ ഏഴു മത്സരങ്ങളിൽ അഞ്ചു ജയവും ഓരോ സമനിലയും തോൽവിയുമായി ഇന്ത്യ 17 പോയന്റിലെത്തി. എട്ടു മത്സരങ്ങൾ കളിച്ച സ്പെയിനിനും അത്ര പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ജർമനിക്കെതിരെ ഇന്ത്യക്കുവേണ്ടി അഭിഷേകും (22, 51) കാർത്തിയും (24, 46) ഇരട്ട ഗോൾ നേടിയപ്പോൾ ജുഗ് രാജും (21) ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (26) ഓരോ തവണയും സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.