ഫൈവ്സ് ഹോക്കി ഏഷ്യ കപ്പ്: ഇന്ത്യയും പാകിസ്താനും സെമിയിൽ
text_fieldsമസ്കത്ത്: സലാലയിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സെമിയിൽ ഇന്ത്യയും പാകിസ്താനും കടന്നു. സലാല യൂത്ത് കോംപ്ലക്സില്‍ നടന്ന മത്സരത്തിൽ ജപ്പാനെതിരെ നേടിയ വമ്പൻ ജയവും (35-1) മലേഷ്യക്കെതിരെ നേടിയ 7-5ന്റെ വിജയവുമാണ് ഇന്ത്യക്ക് സെമിബർത്ത് സാധ്യമാക്കിയത്.
എലൈറ്റ് ഗ്രൂപ്പിൽ 13 പോയന്റുമായി പാകിസ്താന് ഒന്നാം സ്ഥാനത്തും 12 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. ഏഷ്യ കപ്പിലെ ആദ്യ വിജയം ഒമാൻ ജപ്പാനെതിരെ നേടിയിരുന്നു. 14-4ന് ആണ് ഒമാൻ പരാജയപ്പെടുത്തിയത്. സെമി മത്സരങ്ങള്‍ ഇന്ന് മുതൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.