ഹോക്കി; ഹർമൻപ്രീത് സിങ് ലോക താരം
text_fieldsന്യൂഡൽഹി: ലോകത്തെ മികച്ച ഹോക്കി താരത്തിനുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി ഇന്ത്യയുടെ ഹർമൻപ്രീത് സിങ്. ഇന്റർനാഷനൽ ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) ഈ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരമാണ് 26കാരനായ ഇന്ത്യൻ ഡിഫൻഡർ കരസ്ഥമാക്കിയത്. നെതർലൻഡ്സിന്റെ ഫെലിസ് അൽബേഴ്സ് ആണ് മികച്ച വനിത താരം. കഴിഞ്ഞ തവണയും പുരസ്കാരം പെനാൽറ്റി കോർണർ സ്പെഷലിസ്റ്റ് കൂടിയായ ഹർമൻപ്രീതിനായിരുന്നു. ഇതോടെ തുടർച്ചയായി രണ്ടു തവണ ലോക താരമാവുന്ന നാലാമത്തെ താരമായി ഹർമൻപ്രീത്. ഇതിഹാസ താരങ്ങളായ ട്യൂൺ ഡി ന്യൂയർ (നെതർലൻഡ്സ്), ജാമി ഡോയർ (ആസ്ട്രേലിയ), ആർതർ വാൻ ഡോറൻ (ബെൽജിയം) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവർ.
ഹർമൻപ്രീത് 29.4 പോയന്റ് നേടിയപ്പോൾ തിയറി ബ്രിങ്ക്മാൻ (നെതർലൻഡ്സ്) 23.6ഉം ടോം ബൂൺ (ബെൽജിയം) 23.4ഉം പോയന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഹോക്കി പ്രോ ലീഗിൽ 16 കളികളിൽ 18 ഗോളുകൾ സ്കോർ ചെയ്ത ഹർമൻപ്രീത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ആറു മത്സരങ്ങളിൽ എട്ടു ഗോളുകളും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.