Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2023 2:29 AM GMT Updated On
date_range 15 March 2023 2:29 AM GMTഹോക്കി പ്രോ ലീഗ്; രണ്ടാം പാദത്തിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ
text_fieldsbookmark_border
റൂർക്കേല (ഒഡിഷ): ഹാട്രിക് വിജയവുമായി ഹോക്കി പ്രോ ലീഗ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ ഇന്ത്യക്ക് ബുധനാഴ്ച ആസ്ട്രേലിയയുമായി രണ്ടാം പാദ മത്സരം. ലോക ചാമ്പ്യന്മാരായ ജർമനിയെ ഇരുപാദങ്ങളിലുമായി യഥാക്രമം 3-2നും 6-3നും തോൽപിച്ച ആതിഥേയർ ആസ്ട്രേലിയക്കെതിരായ ഒന്നാം പാദം 5-4നും നേടിയിരുന്നു.
ഏഴു മത്സരങ്ങളിൽ അഞ്ചു ജയവും ഓരോ സമനിലയും തോൽവിയുമായി ഇന്ത്യക്ക് 17 പോയന്റുണ്ട്. എട്ടു മത്സരങ്ങൾ കളിച്ച സ്പെയിനിനും ഇതേ പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story