ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈന്‍ നഖ്വി നിര്യാതനായി
text_fieldsമസ്കത്ത്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈന്‍ നഖ്വി (എസ്.എ.എസ് നഖ്വി) ഒമാനില്‍ നിര്യാതനായി. ബുധനാഴ്ച രാവിലെ മസ്കത്തിലായിരുന്നു മരണം. 89 വയസായിരുന്നു. വിരമിച്ചതിനു ശേഷം ഒമാനിൽ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. കായിക മേഖലക്കായി നീക്കിവെച്ച ജീവിതമായിരുന്നു എസ്.എ.എസ് നഖ്വിയുടേത്.
ഇന്ത്യന്‍ ദേശീയ ഹോക്കി ടീം താരമായി മികവു തെളിയിച്ച അദ്ദേഹം 1982 ലാണ് ഒമാനില്‍ എത്തുന്നത്. രണ്ടു വര്‍ഷത്തെ സേവനത്തിനായി എത്തിയ നഖ്വി 39 വര്‍ഷത്തോളം ഒമാനില്‍തന്നെ കായിക രംഗത്ത് തുടർന്നു. 1973-1975വരെ രണ്ടു വര്‍ഷം ഇന്ത്യന്‍ ദേശീയ ടീം (പുരുഷ) കോച്ച് ആയും 1978, 1979 വര്‍ഷങ്ങളില്‍ ദേശീയ വനിത ടീമിെൻറ കോച്ചായും സേവനമനുഷ്ഠിച്ചു. 1982ലാണ് ഒമാന്‍ ദേശീയ ടീം കോച്ചായി ഒമാനിലെത്തുന്നത്. 1984 മുതല്‍ 2002വരെ ഒമാന്‍ ഒളിമ്പിക് കമ്മിറ്റി ടെക്നിക്കല്‍ ഉപദേശകനായും സേവനം അനുഷ്ഠിച്ചു.
കളിക്കാരനായിരിക്കെ റഫറിയെന്ന നിലയിലും പരിശീലകനായും പേരെടുത്തു. 1965ൽ മുംബൈയിലെ സ്കൂൾ ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലന രംഗത്തേക്കു കടന്നുവരുന്നത്. ജോക്വിം കർവാലോ, മയൂർപാണ്ഡെ, മെർവിൻ ഫെർണാണ്ടസ്, സോമയ്യ തുടങ്ങി പ്രശസ്തരായ നിരവധി പേർ ഇദ്ദേഹത്തിെൻറ കളരിയിൽ പഠിച്ചു തെളിഞ്ഞവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.