ജവഹർലാൽ നെഹ്റു ഹോക്കി: സംസ്ഥാന യോഗ്യത മത്സരങ്ങൾ സമാപിച്ചു
text_fieldsജവഹർലാൽ നെഹ്റു ഹോക്കി: സംസ്ഥാന യോഗ്യത മത്സരങ്ങൾ സമാപിച്ചു
തൃശൂർ: ജവഹർലാൽ നെഹ്റു ഹോക്കി സംസ്ഥാന യോഗ്യത മത്സരങ്ങൾക്ക് തൃശൂരിൽ സമാപനം. ഡൽഹിയിൽ നടക്കുന്ന ദേശീയ അണ്ടർ 17 പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന യോഗ്യത മത്സരങ്ങളാണ് സമാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ നേതൃത്വത്തിൽ തൃശൂർ സെൻറ് മേരീസ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്. അഞ്ച് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിൽ തിരുവനന്തപുരം കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, ജി.വി.എച്ച്.എസ്.എസ് മലമ്പുഴയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ച് ദേശീയ മത്സരത്തിനുള്ള യോഗ്യത കരസ്ഥമാക്കി.
സമാപനോദ്ഘാടനം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എൻ.വി. രാധിക അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായി. തൃശൂർ വിദ്യാഭ്യാസ ഓഫിസർ പി.വി. മനോജ് കുമാർ, ജില്ല സ്പോർട്സ് കോഓഡിനേറ്റർ എ.എസ്. മിഥുൻ, ജൂനിയർ സൂപ്രണ്ട് ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ പി. അലോഷ്യസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.