ശ്രീജേഷിനുള്ള സർക്കാർ സ്വീകരണം മാറ്റി
text_fieldsതിരുവനന്തപുരം: തുടർച്ചയായി രണ്ട് ഒളിമ്പിക് മെഡലുകൾ കരസ്ഥമാക്കിയ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ നിശ്ചിയിച്ചിരുന്ന സ്വീകരണയോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ. പാരിതോഷികമായി രണ്ടുകോടി രൂപ ശ്രീജേഷിന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ തുകയും ചടങ്ങിൽ കൈമാറുമെന്നായിരുന്നു അറിയിപ്പ്. പരിപാടിയുടെ പ്രചാരണാർഥം തിരുവനന്തപുരം നഗരത്തിലടക്കം ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.