പുരുഷ ഹോക്കി; വിജയം തുടരാൻ ഇന്ത്യ ഇന്ന് സിംഗപ്പൂരിനെതിരെ
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് ചൊവ്വാഴ്ച രണ്ടാം മത്സരം. പൂൾ എയിൽ ഇന്ന് സിംഗപ്പൂരാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനെ മറുപടിയില്ലാത്ത 16 ഗോളിന് തകർത്ത ആത്മവിശ്വാസത്തിന്റെ കൊടിമുടിയിലാണ് ഹർമൻപ്രീത് സിങ്ങും സംഘവും.
പെനാൽറ്റി കോർണർ ഗോളാക്കുന്നതിലെ പിഴവുകൾ മാത്രമാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. സ്വർണപ്രതീക്ഷയുമായെത്തിയ ടീം സെമി ഫൈനലിലേക്കുള്ള വഴിയിൽ സെപ്റ്റംബർ 28ന് ജപ്പാനെയും 30ന് പാകിസ്താനെയും ഒക്ടോബർ രണ്ടിന് ബംഗ്ലാദേശിനെയും നേരിടും. പൂളിൽ ഒന്നാമതാണ് ഇന്ത്യ ഇപ്പോൾ. രണ്ടു പൂളിലെയും രണ്ടു വീതം ടീമുകൾക്കാണ് സെമി ബെർത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.