ഹാട്രിക്കുകളുടെ സ്വന്തം ദിനം- ഹോക്കി ലോകകപ്പിൽ വെള്ളിയാഴ്ച പിറന്നത് അഞ്ചു ഹാട്രിക്ക്
text_fieldsഒഡിഷയിൽ നടക്കുന്ന ലോക പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ വെള്ളിയാഴ്ച അപൂർവ റെക്കോഡാണ് പിറന്നത്. അവസാന പൂൾ മത്സരങ്ങൾ നാലെണ്ണം നടന്നപ്പോൾ അഞ്ചു ഹാട്രിക്കുകളും കുറിക്കപ്പെട്ടു. ആസ്ട്രേലിയക്കായി േബ്ലക് ഗോവേഴ്സ്, ഫ്രഞ്ച് താരം വിക്ടർ ഷാർലെ, അർജന്റീനയുടെ നികൊളാസ് ഡെല്ല ടോറെ, ബെൽജിയത്തിന്റെ ടോം ബൂൺ എന്നിവരായിരുന്നു മൂന്നുവട്ടം വല കുലുക്കിയത്.
റെക്കോഡ് ഗോൾവേട്ട കണ്ട ദിനത്തിൽ നാലു കളികളിലായി പിറന്നത് 38 ഗോളുകൾ- ഒരു കളിയിലെ ശരാശരി 9.5 ഗോളുകൾ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ കളിയിൽ കംഗാരുക്കൾ ജയിച്ചുകയറിയത് 9-2നായിരുന്നു. അർജന്റീന- ഫ്രാൻസ് ആവേശപ്പോര് സമനിലയായെങ്കിലും ഇരുവശത്തും ഗോളൊഴുകി. സ്കോർ 5-5. ജപ്പാനെ 7-1ന് വീഴ്ത്തി ബെൽജിയം ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ ജർമനി- കൊറിയ മത്സരത്തിൽ 7-2 ആയിരുന്നു ഫലം.
എ, ബി ഗ്രൂപ് ചാമ്പ്യന്മാരായി ആസ്ട്രേലിയ, ബെൽജിയം ടീമുകൾ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയപ്പോൾ തൊട്ടുപിറകിലെത്തിയ അർജന്റീന, ഫ്രാൻസ്, ജർമനി, കൊറിയ ടീമുകൾ ക്രോസ് ഓവർ റൗണ്ട് കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.