ദേശീയ ഹോക്കി ചാമ്പ്യൻഷിപ്: റിൻഷ ഝാർഖണ്ഡിലേക്ക്
text_fieldsകൊളത്തൂർ: മാർച്ച് 10 മുതൽ ഝാർഖണ്ഡിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം പരിശീലനം പൂർത്തിയാക്കി മത്സരത്തിനായി പുറപ്പെട്ടു.
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥിനി ഫാത്തിമ റിൻഷയും 18 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജില്ലയിൽനിന്ന് റിൻഷ മാത്രമാണുള്ളത്.
കടുങ്ങപുരം കല്ലിങ്ങൽ മുഹമ്മദലി -സലീന ദമ്പതികളുടെ മകളാണ്. മികച്ച മുൻനിര താരമായ റിൻഷ നിരവധി സംസ്ഥാന സ്കൂൾ, അസോസിയേഷൻ മത്സരങ്ങളിലും അഖിലേന്ത്യ സിക്സസ് ഹോക്കിയിലും പങ്കെടുത്തിട്ടുണ്ട്. വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് നൂറോളം താരങ്ങളാണ് ഈ വർഷം സംസ്ഥാന സെലക്ഷനിൽ പങ്കെടുത്തത്.
ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ 10 ദിവസമായി നടന്നുവന്ന സംസ്ഥാന പരിശീലന ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. കേരള സ്പോട്സ് കൗൺസിൽ കോച്ചായ ജോഷൻ ജോർജാണ് ടീമിെൻറ പരിശീലകൻ. ആര്യ രവിയാണ് ടീം മാനേജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.