ആഹ്ലാദക്കൊടുമുടിയിൽ ശ്രീജേഷ് കേരളത്തിലെത്തി; ഉജ്ജ്വല വരവേൽപ്പ്
text_fieldsകൊച്ചി: ഡൽഹിയിൽനിന്ന് കയറിയ വിമാനത്തിെൻറ ഹുങ്കാരംപോലും തോൽക്കുന്ന ജനാരവത്തിനിടയിലേക്ക് ഒളിമ്പിക്സ് മെഡലും കഴുത്തിൽ തൂക്കി പി.ആർ. ശ്രീജേഷ് പറന്നിറങ്ങി. മലയാളികൾക്ക് സുവർണശോഭയുള്ള ഓണസമ്മാനമായി വെങ്കല മെഡൽ കൊണ്ടുവന്ന പള്ളിക്കരക്കാരനെ വരവേൽക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറ ഒന്നാം ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയത് നൂറുകണക്കിനുപേർ. ദേശീയപതാകയും ഹോക്കി സ്റ്റിക്കുകളും കൈയിലേന്തി അവർ മലയാളികളുടെ ഒളിമ്പിക്സ് ഹീറോയെ അമ്പരപ്പിക്കുന്ന ആഹ്ലാദത്തോടെ നാട്ടിലേക്ക് വരവേറ്റു.
ചൊവ്വാഴ്ച വൈകീട്ട് 5.10നാണ് ശ്രീജേഷിനെയുംകൊണ്ട് ൈഫ്ലറ്റ് എത്തിയതെങ്കിലും രണ്ടുമണിക്കൂർ മുേമ്പ വിമാനത്താവളം നിറഞ്ഞു. കായികമന്ത്രി വി. അബ്ദുറഹ്മാൻ, ശ്രീജേഷിെൻറ ഭാര്യ ഡോ. പി.കെ. അനീഷ്യ, മക്കൾ അനുശ്രീ, ശ്രീആൻഷ്, മാതാപിതാക്കളായ പി.വി. രവീന്ദ്രൻ, ഉഷാകുമാരി, കലക്ടർ ജാഫർ മാലിക്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സികുട്ടൻ എന്നിവർ ടെർമിനലിന് അകത്ത് ആദ്യം സ്വീകരിച്ചു.
ഏറെനാൾക്കുശേഷം അച്ഛനെ കണ്ട സന്തോഷവും വികാരവും അടക്കാനാകാതെ ആ സ്വപ്ന ഒളിമ്പിക്സ് മെഡൽ ശ്രീജേഷ് പിതാവിനെ അണിയിച്ചു. നിറകേണ്ണാടെ അച്ഛൻ അത് തിരിച്ച് മകെൻറ കഴുത്തിലേക്കുതന്നെ ചാർത്തി. അൽപനേരം മക്കളുമായി സന്തോഷം പങ്കുവെച്ച ശ്രീജേഷ് പുറത്തിറങ്ങിയപ്പോൾ മുദ്രാവാക്യം വിളികളുമായി യുവാക്കൾ പൊതിഞ്ഞു.
ഏറെ പാടുപെട്ടാണ് പൊലീസും സ്പെഷൽ പ്രൊട്ടക്ഷൻ േഫാഴ്സും തുറന്ന ജീപ്പിലേക്ക് മലയാളികളുടെ സുവർണതാരത്തെ എത്തിച്ചത്. മന്ത്രിക്കും അൻവർ സാദത്ത് എം.എൽ.എക്കും ഒപ്പം ജീപ്പിൽ വിമാനത്താവളത്തിന് പുറത്തേക്ക്. ഇരുവശത്തും ഹോക്കി താരങ്ങളും വിവിധ ജില്ലകളിൽനിന്ന് എത്തിയ മറ്റ് കായികതാരങ്ങളും പൂക്കളുമായി ആനയിച്ചു.നെടുമ്പാശ്ശേരിയിൽനിന്ന് കാലടി, പെരുമ്പാവൂർ, പോഞ്ഞാശ്ശേരി, കിഴക്കമ്പലം വഴി വീട്ടിലേക്ക് എത്തുംവരെ റോഡിന് ഇരുവശവും സ്വീകരണം ഒരുക്കാൻ ജനം കാത്തുനിന്നു.എങ്കിലും കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എവിടെയും ഇറങ്ങാതെ മുക്കാൽ മണിക്കൂർ കടക്കുംമുമ്പ് പൊലീസ് ശ്രീേജഷിനെ വീട്ടിൽ എത്തിച്ചു. അവിടെയും വഴികളാകെ അലങ്കാരദീപങ്ങൾ ചാർത്തി വെടിക്കെട്ടും ചെണ്ടമേളവുമായാണ് നാട്ടുകാർ ഒളിമ്പിക്സ് ജേതാവിനെ എതിരേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.