ശ്രീജേഷിന് അംഗീകാരം മന്ത്രിസഭ തീരുമാനിക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ഒളിമ്പിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ. ശ്രീേജഷിന് സംസ്ഥാന സർക്കാർ അർഹമായ അംഗീകാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മന്ത്രിസഭ ഇക്കാര്യം ആലോചിച്ച് തീരുമാനിക്കും. തീരുമാനം വൈകില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
നേരത്തെ വ്യവസായി ഡോ.ഷംസീർ വയലിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവർ ശ്രീജേഷിന് സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപ പാരിതോഷികമായി നൽകുമെന്നായിരുന്നു ഷംസീർ വയലിൽ അറിയിച്ചത്. ഒരു ലക്ഷം രൂപ നൽകുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്തും പ്രഖ്യാപിച്ചിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ വർഷങ്ങൾക്ക് ശേഷം വെങ്കല മെഡൽ നേടിയ ടീമിൽ ശ്രീജേഷ് അംഗമായിരുന്നു. ഗോൾകീപ്പറായിരുന്നു ശ്രീജേഷിന്‍റെ സേവുകളാണ് ഇന്ത്യക്ക് നിർണായക മെഡൽ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.